സ്വാന്ത്വനവുമായി വീണ്ടും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ കണ്ണൂരിൽ

കണ്ണൂർ: ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ ഡേവിസ് പി.ജെ സ്പോൺസർ ചെയ്ത ഫ്ളോർ മാറ്റ് കണ്ണൂരിൽ ഇരട്ടിക്കടുത്ത് പേരട്ട എന്ന സ്ഥലത്ത് ഐ.പി.സി സഭക്ക് വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റാണ് പാസ്റ്റർ ഡേവിസ് പി.ജെ. കഴിഞ്ഞ ചില മാസങ്ങളായി ഗൾഫ് രാജ്യങ്ങളിൽ സുവിശേഷവേലയൊടുള്ള ബന്ധത്തിൽ കടന്നുപോവുകയും, തിരികെ എത്തിചേർന്ന അതേ ദിവസം തന്നെ പ്രകൃതി പ്രളയത്തിന്റെ രൂപത്തിൽ താണ്ഡവമാടിയ കവളപ്പാറയിലും നിലമ്പൂരിലും കടന്നുപോയി അവശ്യ സാധങ്ങൾ വിതരണം ചെയ്യുകയും ജനങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്തിട്ടുണ്ട്. നിലമ്പൂർ പ്രദേശങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് ശേഷം തിരികെ എത്തിയ ദൈവദാസൻ ബിപി കൂടുകയും തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെടുകയും ഏകദേശം 15 ദിവസങ്ങളോളം കോട്ടയം കിംസ് ഹോസ്പിറ്റലിൽ ചികിൽസയിലുമായിരുന്നു. എങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഏറെ മുൻപന്തിയിൽ ആണ് പാസ്റ്റർ ഡേവിസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.