റ്റി.പി.എം മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷൻ നാളെ മുതല്‍ ദുബായിൽ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 5 നാളെ മുതല്‍ 8 വെള്ളിയാഴ്ച വരെ ദുബായിൽ നടക്കും.
ചൊവ്വാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി ഏഴിന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച രാവിലെ എട്ടിന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അൽ നാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.
നവംബർ 6 ബുധനാഴ്‌ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും സൺ‌ഡേ സ്കൂൾ അധ്യാപകരുടെ മീറ്റിങ്ങും വ്യാഴാഴ്‌ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിൽ നടക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading