ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന നവംബർ 9 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാന തല താലന്തു പരിശോധന സഭാ ആസ്ഥാനമായ മുളക്കുഴയിൽ നവംബർ 9 ശനിയാഴ്ച രാവിലെ 9 ന് നടക്കും. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് അദ്ധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് മുഖ്യാതഥിയായി പങ്കെടുത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികളെ ഈ സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും.

കേരളത്തിലെ ആയിരത്തോളം സഭകളിൽ നിന്നായി പ്രാദേശിക, സെൻറർ, മേഖല തലങ്ങളിൽ മത്സരിച്ച് വിജയിച്ച 250 ൽ അധികം കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരക്കും. പാസ്റ്റർ സാബു പി. ചാണ്ടി താലന്തു പരിശോധന കൺവീനറായി പ്രവർത്തിക്കുന്നു. സണ്ടേസ്കൂൾ സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.