ആലപ്പുഴ സോണൽ സൺഡേ സ്കൂൾ താലന്ത് പരിശോധന മാവേലിക്കര വെസ്റ്റ് സെന്റർ ചാമ്പ്യൻഷിപ്പ് നേടി

മാവേലിക്കര: ആലപ്പുഴ സോണൽ സൺഡേ സ്കൂൾ താലന്ത് പരിശോധന അനുഗ്രഹീതമായി അവസാനിച്ചു. പാസ്റ്റർ തോമസ് കുര്യന്റെ അധ്യക്ഷതയിൽ ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘടനം ചെയ്തു.
അഞ്ചു സെന്ററുകളിൽ നിന്നായി 183 സൺഡേ സ്കൂൾ വിദ്യാർത്ഥികൾ താലന്ത് പരിശോധനയിൽ പങ്കെടുത്തു.

മാവേലിക്കര വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ ഒന്നാം സ്ഥാനം(215 പോയിന്റ്സ്), ആലപ്പുഴ വെസ്റ്റ് സെന്റർ രണ്ടാം സ്ഥാനം(200), മാവേലിക്കര ഈസ്റ്റ് മൂന്നാം സ്ഥാനം(194) എന്നിവ കരസ്ഥമാക്കി. താലന്ത് കൺവീനർ അലക്സാണ്ടർ വെട്ടിയാർ താലന്ത് കോഡിനേറ്റർ പാസ്റ്റർ സിനോജ് ജോർജ് കായംകുളം, പാസ്റ്റർ ജോമോൻ തെക്കേക്കര, ജോസ് ജോൺ കായംകുളം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലാ താലന്ത് പരിശോധന നടന്നത്. ഓരോ വിഭാഗത്തിലും സമ്മാനം നേടിയവർക്ക് മെമന്റോ നൽകി ആദരിച്ചു. കൗൺസിൽ അംഗങ്ങൾ ജയിംസ് എബ്രഹാം മാവേലിക്കര, ഷാജി വളഞ്ഞവട്ടം, അനിൽ കാർത്തികപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു.

ഡോ. തോമസ് വർഗീസ്, പാസ്റ്റർ ഷൈജുമോൻ, പാസ്റ്റർ പ്രകാശ്, എം.ഐ തോമസ്, പി.സി ചെറിയാൻ, ജോൺ സാമുവേൽ എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading