‘എല്ലാവർക്കും സമ്മാനം’ വ്യത്യസ്തത പുലർത്തി മലപ്പുറം മേഖല സൺഡേ സ്കൂൾ താലന്ത് പരിശോധന

നിലമ്പൂർ: എല്ലാവർക്കും സമ്മാനം നൽകി ഐ.പി.സി സൺഡേസ്‌കൂൾ മലപ്പുറം മേഖല താലന്ത് പരിശോധന ഇന്ന് പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് അങ്കണത്തിൽ രാവിലെ നടന്നു. ഐ.പി.സി നിലമ്പൂർ സൗത്ത് മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്ജ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. പൊന്നാനി, നിലമ്പൂർ സൗത്ത് സെന്റർ, നിലമ്പൂർ നോർത്ത് സെന്റർ, മഞ്ചേരി, പെരിന്തൽമണ്ണ, കുറ്റിപ്പുറം എന്നിവിടങ്ങളിലെ അദ്ധ്യാപകരും മാതാപിതാക്കളും കുഞ്ഞുങ്ങളും ഇന്ന് ഒത്തുകൂടി, താലന്ത് പരിശോധനയിൽ വിജയിച്ച എല്ലാ കുഞ്ഞുങ്ങൾക്കും അദ്ധ്യാപകർക്കും ഉടൻ തന്നെ സമ്മാന വിതരണം നടത്തി, കൂടാതെ ഇന്ന് താലന്ത് പരിശോദനയ്ക്ക് കടന്ന് വന്ന എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനങ്ങൾ നൽകി. 134 പോയിന്റ് നേടി ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ, 129 പോയിന്റ് നേടി ഐ.പി.സി നിലമ്പൂർ നോർത്ത് സെന്റർ, 33 പോയിന്റ് നേടി മഞ്ചേരി സെന്റർ എല്ലാ കുഞ്ഞുങ്ങളെയും കർത്താവിന്റെ നാമത്തിന് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നവംബർ 30ന് കുമ്പനാട് നടക്കുന്ന സ്റ്റേറ്റ് താലന്ത്പരിശോധനയ്ക്ക് വേണ്ടി അർഹരായ കുഞ്ഞുങ്ങൾ പോകുവാൻ തയ്യാറായിരിക്കുന്നു എന്ന് മലപ്പുറം സൺഡേ സ്കൂൾ ഭാരവാഹികളായ പ്രസിഡന്റ പാസ്റ്റർ അന്ത്രയോസ്, സെക്രട്ടറി അജി ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്കറിയ, ട്രഷറർ സിഞ്ചു മാത്യു നിലമ്പൂർ എന്നിവർ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...