യു.പി.എഫ് അയർലണ്ട് & നോർത്തേൺ അയർലണ്ട് കൺവെൻഷൻ

ഡബ്ലിൻ: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് അയർലണ്ട് & നോർത്തേൺ അയർലണ്ടിന്റെ ഈ വർഷത്തെ കൺവൻഷൻ നവംബർ 1,2,3 തീയതികളിൽ നടക്കുന്നു.

കർത്താവിൽ പ്രസിദ്ധരായ ഡോ. ബി. വർഗീസ്  (ഇന്ത്യ), പാസ്റ്റർ ജേക്കബ് മാത്യു (അമേരിക്ക) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
നവംബർ 1-2 തീയതികളിൽ സോളിഡ് റോക്ക് ചർച്ച്, ഡബ്ലിനിലും 3ആം തീയതിയിലെ സംയുക്ത ആരാധന ഗ്രീൻഹിൽ കമ്മ്യൂണിറ്റി സെന്ററിലുമായാണു മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫാമിലി കോൺഫറൻസ്, യൂത്ത്  മീറ്റിംഗ്, ചിൽഡ്രൻസ് മീറ്റിംഗ്  കൂടാതെ സഭാഭേദ്യമേന്യേ ഒരുമിച്ചുള്ള ആരാധനയുമാണ്  നടക്കുന്നത്.

സഭാവ്യത്യാസങ്ങളില്ലാതെ അയർലാന്റിലേയും, നോർത്തേൺ അയർലാന്റിലേയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന യു.പി.എഫ് അയർലണ്ട് & നോർത്തേൺ അയർലണ്ടിന്റെ അഞ്ചാമത്തെ   കൂട്ടായ്മയ്ക്കാണു ഡബ്ലിനിൽ ഈ നവംബർ മാസം വേദിയൊരുക്കുന്നത്‌. ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത്‌ ഐക്യമായി ഒരുമയോടെ‌ ഒരുകുടക്കീഴിൽ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.