ഡയാനയ്ക്ക് കൈത്താങ്ങലായി ഐ.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്
ആലപ്പുഴ: ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്ന
ഡയാനയ്ക്ക് കൈത്താങ്ങലായി ഐ.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ.സാം ജോർജ്ജ്.

ചികിത്സയിൽ കഴിയുന്ന ഡയാനയുടെ വീട്ടിലെത്തി ചികിത്സാ വിവരങ്ങൾ തിരക്കുകയും തുടർ ചികിത്സയ്ക്കു വേണ്ട സഹായങ്ങൾ പാസ്റ്റർ സാം ജോർജ് വാഗ്ദാനം നൽകുകയും ചെയ്തു.
ഐ.പി.സി പ്രസ്ഥാനത്തിലെ വിശ്വാസികളുടെയും ദൈവദാസൻന്മാരുടെയും പ്രാർത്ഥനയും സഹകരണങ്ങളും ഡയാനയുടെ മാതാപിതാക്കളെ അറിയിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
Download Our Android App | iOS App
കരുവാറ്റ ഐപിസി സഭാംഗമായ ഡയാനയുടെ പിതാവ് പാസ്റ്റർ ജോയി കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ്. സഹോദരനു ഹൃദയ വാൽവിന് തകരാറുമാണ്. നിർദ്ധന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഡയാനയുടെ ശ്വാസകോശത്തിൽ അർബുദ രോഗം കണ്ടെത്തിയത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു. ബാംഗ്ലൂരിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് ഡയാന. ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ്, പിവൈപിഎ സംസ്ഥാന സെക്രട്ടറി ഷിബിൻ കെ. സാമുവൽ, ട്രഷറർ വെസ്ലി പി. എബ്രഹാം എന്നിവർ സാം ജോർജിനൊടൊപ്പം ഡയാനയെ സന്ദർശിച്ചു.