വൈ.പി.സി.എ അമ്പതാം വാർഷിക ദിനത്തിൽ, അൻപത് മണിക്കൂർ പ്രാർത്ഥനാ കൂട്ടായ്മ

വൈ.പി.സി.എ ആരംഭിച്ചിട്ട് നവംമ്പർ 24-ാം തീയതി 50 വർഷം ആകുകയാണ്. അന്നേ ദിവസം വൈകിട്ട് 7 മണി മുതൽ 26-ാം തിയതി വൈകിട്ട് 9 മണി വരെ 50 മണിക്കൂർ പ്രാർത്ഥന ചിങ്ങവനം ബഥേസ്ദാ നഗറിൽ വെച്ച് നടത്തുവാൻ തിരുവല്ലായിൽ കൂടിയ വൈ.പി.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ റ്റി എം കുരുവിള, പാസ്റ്റർ ബിജു തമ്പി, സിസ്റ്റർ മറിയാമ്മ തമ്പി, മറ്റു ദൈവദാസന്മാർ, മുൻകാലങ്ങളിലെ വൈ പി സി എ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

മുൻകാലങ്ങളിൽ വൈ പി സി എ -യുടെ ഭാഗമായിരുന്നവരും ഇപ്പോൾ ഭാഗമായിരിക്കുന്നവരും, വൈ പി സിഎ പ്രവർത്തകരും, മുഴുവൻ ഭാരവാഹികളും ഒരുമിച്ചു കൂടി പ്രാർത്ഥിക്കുവാൻ തീരുമാനമായി. ആയതിനാൽ എല്ലാ പ്രിയപ്പെട്ടവരും ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഈ പ്രോഗ്രാമിന്റെ കൺവീ നേഴ്സായി പാസ്റ്റർ ലിജോ.കെ.ജോസഫ്, പാ. ഷൈജൻ ടി.എ, പാ: മെൽവിൻ ജോയ്, പാ: രാജേഷ് ഞാലിയാകുഴി, പാ. ബിജേഷ് തോമസ്, എന്നിവരെ തെരഞ്ഞെടുത്തു.

താഴെ കൊടുത്തിരിക്കുന്ന സമയങ്ങളിൽ അതത് റീജിയനു കീഴിൽ ഉള്ളവർ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിക്കും

24.10.2019.
7 pm to 9 pm പൊതു യോഗം

24.10.2019.
9 pm to 25.10.2019
9 am സെൻട്രൽ ട്രാവൻകൂർ

25.10.2019.
9 am to 9 pm
തിരുവനന്തപുരം , നെയ്യാറ്റിൻകര, മലബാർ

25.10.2019
9 pm to
26.10.2019
9 am
സെൻടർ ട്രാവൻകൂർ

26.10.2019.
9 am to 7 pm
റാന്നി, എറണാകുളം, മലപ്പുറം

26.10.2019 .
7 pm to 9pm
സമാപന സമ്മേളനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.