ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമ്മേളനം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം ഇന്ന് രാവിലെ 10.00 മുതൽ മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വെച്ച് നടന്നു. ഈസ്റ്റ്‌ ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ കെ വി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ സിസ്റ്റർ ബിൻസി തോമസ് (റൂർക്കി) വചനഘോഷണം നടത്തി. 160 ൽ പരം സഹോദരിമാരും ശുശ്രൂഷകന്മാരും സംബന്ധിച്ച മീറ്റിംഗിൽ വലിയ ആത്മീയ മുന്നേറ്റത്തിന്റെ മാറ്റൊലി കേൾക്കുവാൻ കഴിഞ്ഞു. ഐ പി സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജം സമ്മേളങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.