ലേഖനം: വാതിൽക്കൽ | സുരേഷ് ജോണ്‍, ചണ്ണപ്പേട്ട

സുരേഷ് ജോൺ

മുമ്പെങ്ങുമില്ലാത്തവിധം സഭ ലോകത്തിലേക്ക് ഇറങ്ങിപ്പോകുവാൻ നിരന്തരം ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ആയിരിക്കുന്നത്.
ദുരൂപദേശത്താൽ ഉലയപ്പെടുന്ന ദൈവികപ്രമാണങ്ങളുടെ അതിരുകൾ നിലനിൽക്കുമ്പോൾ തന്നെ കെട്ടിയടയ്ക്കപ്പെട്ട തോട്ടത്തിൽനിന്നും
വൃതന്മാരെന്നു വർഷങ്ങളുടെ അനുഭവസമ്പത്തിനാൽ തെളിയിക്കപ്പെട്ടവർ പോലും അധികാരങ്ങളുടെയും സ്‌ഥാനമോഹങ്ങളുടെയും പേരിൽ
ലോകവുമായി സമരസപ്പെടുന്ന,ഇറങ്ങിവന്നതിലേക്ക് തിരികെ പോകുവാൻ ശ്രമിക്കുന്ന കാഴ്ചകൾ.

സത്യോപദേശങ്ങൾക്കുവേണ്ടി നിലനിൽക്കുന്നവരെ കാലത്തിനൊത്തു മാറാത്ത പഴഞ്ചന്മാരെന്നും മാമൂലുകളെ പിന്താങ്ങുന്നവരെന്നും പരിഹസിക്കുന്നവർ
ഒരു വശത്ത്.സംവാദങ്ങളിലൂടെയും സോഷ്യൽമീഡിയ ചർച്ചകളിലൂടെയും തങ്ങളുടെ അറിവിനെ വരുവാനുള്ള ദൈവികപദ്ധതികളെ
അളക്കുവാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ വേറൊരു വശത്ത്. പ്രത്യക്ഷമായ ലക്ഷണങ്ങൾ ലോകമെമ്പാടും നടന്നുകൊണ്ടിരുന്നിട്ടും
ദയനീയമായ കാര്യം സഭയുടെ ഏറ്റവും വലിയ പ്രത്യാശയായ ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റി ഒരിടത്തും കേൾക്കാത്തതാണ്.നാമിനിയെങ്കിലും
മടങ്ങിപ്പോകേണ്ടിയിരിക്കുന്നു.

വലിയ ബാബേൽ ഗോപുരങ്ങളുടെ പദ്ധതികളുമായി ഇവിടെത്തന്നെ കൂടുറപ്പിക്കുവാൻ ശ്രമിക്കുന്നവരെ ചിതറിക്കുന്ന,
ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല എന്നു തീർത്തുപറയുന്ന ഒരുവൻ(മത്താ:7:23,25:12)വാതിൽക്കൽ ആയിരിക്കുന്നു.ഏതു നിമിഷവും
നിലച്ചുപോകാവുന്ന ഒരു ശ്വാസമെന്ന നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരാണ് നാം.കാഹളം ധ്വനിക്കുമ്പോൾ കൈവിടപ്പെട്ടുപോകുന്ന
നിർഭാഗ്യാവസ്‌ഥാ നമ്മിലാർക്കും ഉണ്ടാവാതിരിക്കട്ടെ.തങ്ങളെയും തങ്ങൾക്കുള്ളതിനെയും പ്രദർശി പ്പിക്കുവാൻ വൃഥാ ശ്രമിക്കുന്നവർക്ക്
മുന്നിൽ ക്രിസ്തു നമ്മിലൂടെ പുറത്തുവരട്ടെ.നമുക്ക് ഒരുങ്ങാം.അനേകരെ ഒരുക്കാം.അവൻ വേഗം വരുന്നു.(വെളിപ്പാട് 22:20)

സുരേഷ് ജോണ്‍, ചണ്ണപ്പേട്ട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.