ബധിര മൂക കൂട്ടായ്മ യോഗം

ഷാജി ആലുവിള

കൊട്ടാരക്കര: മലങ്കര മാർത്തോമ്മാ സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനം ടൈവേഴ്‌സിഫൈഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബധിര- മൂക കൂട്ടായ്മ യോഗം നടത്തുന്നു.(Deaf & Dumb fellowship meetting). കൊട്ടാരക്കര, എപ്പിസ്‌കോപ്പൽ ജൂബിലി മന്ദിരത്തിൽ ഒക്‌ടോബർ 27 നു വൈകിട്ട് 3.30 നു റൈറ്റ് റവ.ഡോ. യൂയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ സമ്മേളനം ഉൽഘാടനം ചെയ്യും.

post watermark60x60

ഭദ്രാസന സെക്രട്ടറി റവ. അനിൽ ജോർജ്ജ് സമ്മേളനത്തിന് നേതൃത്വം വഹിക്കും. തിരുവനന്തപുരം, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീ. ആർ. ജയകൃഷ്ണൻ, കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ശ്രീമതി ബി. ശ്യാമള എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. ബധിര- മൂകരായിട്ടുള്ളവർക്ക് ലഭ്യമാകേണ്ടുന്ന നിയമപരമായ അവകാശങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി ക്ലാസുകൾ നയിക്കുന്നതും ആണ്. ഈ സമ്മേളനത്തിന്റെ പ്രവർത്തനം കൊട്ടാരക്കരയിൽ പുരോഗാമിക്കുന്നു.

-ADVERTISEMENT-

You might also like