രണ്ടാമത് ഐ.പി.സി മാല്ഡ കൺവൻഷന് അനുഗ്രഹീത സമാപനം

ഷിനു തിരുവല്ല

 

വെസ്റ്റ് ബംഗാൾ: രണ്ടാമത് ഐ.പി.സി മാല്ഡ കൺവെൻഷന് അനുഗ്രഹീത സമാപനം. ദോഹ ഐ.പി. സി മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18-ന് മാല്ഡയിൽ ആരംഭിച്ച രണ്ടാമത് മാല്ഡ-സൗത്ത് ദിനാജ്പുർ സമ്യുക്ത കൺവെൻഷൻ ഞായറാഴ്ച 20-ആം തീയതി ഉച്ചയോടെയുള്ള സഭാ ആരാധനയോടെ സമാപിച്ചു.

ദോഹ ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി.മാത്യു മുഖ്യ സന്ദേശം അറിയിച്ചു. ലൂക്കോസ് 13:10-17 വരെ ഉള്ള വാക്യങ്ങളെ ആസ്പദമാക്കി ജീവിതത്തിലെ എത്ര പഴകിയ വിഷയമായാലും, അസാധ്യം എന്ന് ലോകം പറയുന്ന വിഷയത്തിനും അത്ഭുതം പ്രവർത്തിക്കുന്ന ഒരു ദൈവം ജീവിക്കുന്നു എന്ന സന്ദേശം അറിയിച്ചു. ഐ.പി.സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ കർത്തൃമേശ ശുശ്രൂഷക്കു നേതൃത്വം നൽകി. ഗസ്റ്റ് പാസ്റ്റർ ഗൗരവ് ധാര അവസാനമായി ഉല്പത്തി 39-ആം അദ്ധ്യായത്തിൽ നിന്ന് യൗസേഫിന്റെ ജീവിതം ആസ്പദമാക്കി ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണം എന്ന സന്ദേശം അറിയിച്ചു. ദോഹ ഐ.പി.സി മിഷൻ ബോർഡ്‌ സെക്രട്ടറി സന്തോഷ്‌ വടശ്ശേരിക്കര എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.

ഐ.പി.സി വെസ്റ്റ് വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന് വേണ്ടി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിജു മാത്യു, ദോഹ ഐ.പി.സി സഭയെ പ്രതിനിധീകരിച്ചു സാബു ബെഥേൽ, മിഷൻ ഫീൽഡിൽ നിന്ന് പാസ്റ്റർ ശങ്കർ, മാല്ഡ ന്യൂ ഇന്ത്യ ചർച്ചിന് വേണ്ടി പാസ്റ്റർ ഷിജു രാജ്, ഐ.സി.പി.എഫ് നെ പ്രതിനിധീകരിച്ചു മോൻസി ടി ആശംസകൾ അയിച്ചു. ഡൽഹി ഐ.സി.പി.എഫ് -ന്റെ ഏയ്ഞ്ചിലോസ് ടീം ഗാനങ്ങൾക്ക്‌ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.