ഐ.പി.സി നോർത്തേൺ റീജിയൺ: സുവർണ്ണ ജൂബിലി സമ്മേളനങ്ങൾക്ക് അനുഗ്രഹ സമാപ്തി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങൾക്ക് അനുഗ്രഹ സമാപ്തി. ന്യൂഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച സമ്മേളനത്തിൽ വിവിധങ്ങളായ പ്രോഗ്രാമുകൾ നടക്കുകയുണ്ടായി. ഞായറാഴ്ച നടന്ന സംയുക്താരാധനയിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ തോമസ് അദ്ധ്യക്ഷനായിരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം ജനങ്ങൾ സംബന്ധിച്ചു. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം നടത്തി. “ശത്രു തകർത്തതിനെ ദൈവം പണിതെടുക്കും എന്നും അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു”. സഭാ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ പി.എം.ജോൺ തിരുവത്താഴ ശുശ്രൂഷ നടത്തി. ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ലഘുസന്ദേശം നൽകി.ഐ.പി.സി.എൻ.ആർ.പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ സമാപന പ്രഭാഷണം നടത്തി. സിസ്റ്റർ.പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ‘യജമാനനെ സ്നേഹിക്കുക, സമൂഹത്തെ സേവിക്കുക’ എന്നതായിരുന്നു ഈ കൺവൻഷന്റെ മുഖ്യ വിഷയം. പാസ്റ്റർ.ജേക്കബ് ജോണിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി നാല് ദിവസം നീണ്ടു നിന്ന അനുഗ്രഹീതമായ യോഗങ്ങൾക്ക് സമാപനമായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading