ലഹരി വിമുക്ത സുവിശേഷ സന്ദേശ യാത്ര നവംബർ 4 മുതൽ

ഏലപ്പാറ: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ ഹൈറേഞ്ച്‌ സോണിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത സുവിശേഷ സന്ദേശ യാത്ര നവംബർ 4,5 തീയതികളിൽ നടത്തപ്പെടുന്നു. പാസ്റ്റർ വൈ റെജി, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ബിനു ജോർജ്, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് എന്നീ ദൈവദാസന്മാർ സുവിശേഷം പങ്കുവയ്ക്കും. നാലാം തിയതി രാവിലെ ഏലപ്പാറയിൽ നിന്നും ആരംഭിച്ച്‌ വൈകിട്ട് നെടുംകണ്ടം പടിഞ്ഞാറേക്കവലയിൽ അവസാനിക്കുകയും, അഞ്ചാം തിയതി രാവിലെ മുണ്ടിയെരുമയിൽ നിന്നും ആരംഭിച്ച്‌ വൈകിട്ട് കുട്ടിക്കാനത്തു സുവിശേഷ സന്ദേശ റാലി സമാപിക്കുകയും ചെയ്യും. ഹൈറേജ് സോണൽ ഡയറക്ടർ പാസ്റ്റർ വൈ. ജോസ് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like