പാസ്റ്റർ ജെയ്‌സ് പാണ്ടനാട് അപ്പോളജെറ്റിക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആയി നിയമിതനായി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് അപ്പോളജെറ്റിക്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ആയി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് നിയമിതനായി. സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരായി ഉയർന്നുവരുന്ന ദുരുപദേശങ്ങളെ പ്രതിരോധിക്കുക, അടിസ്ഥാന ഉപദേശങ്ങളെ പ്രചരിപ്പിക്കുക; ഉപദേശ വിശദീകരണ യോഗങ്ങൾ, വിശ്വാസ പ്രതിവാദ സമ്മേളനങ്ങൾ, ദുരുപദേശ ഖണ്ഡന സെമിനാറുകൾ, ദൈവശാസ്ത്ര സംവാദങ്ങൾ, ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഉപദേശ സമർത്ഥന പരിശീലനം നൽകുന്ന സ്കൂൾ ഓഫ് അപ്പോളജെറ്റിക്ക്സ്  എന്നിവ സംഘടിപ്പിക്കുകയാണ് പ്രധാന ലക്ഷ്യങ്ങൾ.

പ്രഭാഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുകാരൻ, സംവാദകൻ, പ്രബന്ധഅവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ ധാരിയും പാണ്ടനാട് ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭാ അംഗവുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading