സുവിശേഷ സാക്ഷ്യവുമായി ബോളിവുഡ്, സിനിമാ സീരിയൽ നടി ഗീതാ വിശ്വാസ്

അലക്സ് പൊൻവേലിൽ

ഗീതാ വിശ്വാസ് എന്ന പേരിൽ അറിയപ്പെടുന്ന വൈഷ്ണവി മഹന്ത് 1997 മുതൽ 2005 വരെ ദൂരദർശനിൽ പ്രക്ഷേപണം ചെയ്ത വളരെ പ്രേക്ഷകരുള്ള, ജന ശ്രദ്ധ ആകർഷിച്ച ശക്തിമാൻ എന്ന സീരിയലിൽ മുകേഷ് ഖന്നയുടെ നായികയായി വേഷം ചെയ്ത വൈഷ്ണവി മഹന്ത് ഇന്ന് ക്രിസ്തുവിന്റെ ധീര സാക്ഷിയായ് നിലകൊള്ളുന്നു. നിരവധി ബോളിവുഡ് സിനിമയിലും നായിക വേഷം ചെയ്ത വൈഷ്ണവി വഗോലി പൂനെയിൽ നടന്ന കർമ്മേൽ യൂത്ത് സെമിനാറിൽ വെച്ച് ആണ് തന്റെ അനുഭവം പങ്കുവച്ചത്.
ഒരുസാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന വൈഷ്ണവി ചെറുപ്രായംമുതലേ സത്യ ദൈവത്തേകുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു.

എന്നാൽ മുംബൈയിൽ ആയിരുന്ന പിതാവിന്റെ തിരോധാനം ആ കുടുംബത്തെ ഏറെ തളർത്തി എങ്കിലും, അമ്മയോടും സഹോദരിയോടും ഒപ്പം പിതാവിനെ അന്വഷിച്ചുള്ള യാത്രയിൽ, മുംബൈയിൽ വെച്ച് ദൈവീക ഇടപെടലുകൾ നേരിട്ട് അനുഭവിക്കുവാൻ കഴിഞ്ഞത് വഴിത്തിരിവിനു കാരണമായി.
ഹോട്ടലിൽ ചില ദിവസങ്ങളിലേ താമസത്തിനു ശേഷം കയ്യിൽ കരുതിയ പണം തീർന്നതുകൊണ്ട് മക്കളോടൊരുമിച്ച് ആത്മഹത്യ ക്കൊരുങ്ങിയ മാതാവ് ആ പകൽ തനിക്ക് തോന്നി അടുത്തുള്ള സഭ സന്ദർശിക്കണം എന്ന്, മനസ്സില്ലാമനസ്സോടെ അമ്മയോടൊപ്പം പോയ വൈഷ്ണവി വാതിലിനു വെളിയിൽ കാത്തു നിന്നതേയുള്ളു എങ്കിലും അവിടെ തന്റെ ഹൃദയത്തോട് ദൈവം ഇടപെടുകയും നുറുങ്ങിയ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിയുകയും, അനിർവചനീയമായ സന്തോഷ സമാനധാനത്താൽ ദൈവം തന്നെ നിറച്ചു.

തുടർന്ന് റൂമിൽ എത്തിയ അവർ അടുത്ത പ്രഭാതത്തിൽ ഡോർ തുറക്കുമ്പോൾ ഒരുകെട്ട് കറൻസി വാതിൽക്കൽ ഇരിക്കുന്നു, ആരുടെ എങ്കിലും കയ്യിൽ നിന്ന് നഷ്ടപ്പെട്ടതായിരിക്കാം എന്നുകരുതി റിസപ്ഷനിൽ അന്വേഷിച്ചെങ്കിലും ആരുടെ യും പണം നഷ്ടപ്പെട്ടതായി ഇതുവരെയും റിപ്പോർട്ട് ചെയ്തതിട്ടില്ലാത്തതിനാൽ ഇത് പ്രാർത്ഥന യുടെ മറുപടിയായി ദൈവകരം ആണെന്ന് തിരിച്ചറിയുകയും, തുടർ ചിലവിനായി ആ പണം ഉപയോഗിക്കുകയും, തുടർന്ന് ഹൊറർ സിനിമകൾക്കായി സ്ക്രിപ്റ്റ് തയ്യാറാക്കുന്ന തന്റെ ഒരു ബന്ധുവിലൂടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഭവനം ലഭിക്കുകയും,ബോളിവുഡിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഇങ്ങനെ നിരവധി ദൈവീക അനുഭവസമ്പത്തിന്റെ ഉടമയായ വൈഷ്ണവി പറയുന്നു ഒരിക്കൽ ശാസ്ത്രജ്ഞയാകണം എന്നാഗ്രഹിച്ച ഞാൻ ഇന്ന് ബോളിവുഡ് നടിയാണ് ഈ മേഖലയിലെ 2000 ഓളം പേരൊടെങ്കിലും സുവിശേഷം പങ്കുവെക്കുവാൻ ദൈവം എന്നെ ഉപയോഗിച്ചു.

ഈ കഴിഞ്ഞ ദിവസം 16 വയസ്സുള്ള തന്റെ മകൾ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപിക വിളിച്ചിട്ട് പറഞ്ഞു അവൾ സ്നേഹിതരോടൊക്കെ യേശുവിനെ കുറിച്ചു പറയുന്നു അതിൽ നിന്ന് അവളെ വിലക്കണം, ഒരു മാതാവ് എന്ന നിലയിൽ എന്റെ മകളും യേശുവിന്റെ സാക്ഷ്യം വഹിക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.