ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഡിസംബർ 4 മുതൽ

ചന്ദനപ്പള്ളി: കൊടുമൺ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് ഗുഡ്ന്യൂസ് ഫെസ്റ്റിവൽ സുവിശേഷയോഗവും സംഗീത വിരുന്നും ഡിസംബർ 4 മുതൽ 8 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 വരെ ചന്ദനപ്പള്ളി ചന്ത മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഷാജി എം. പോൾ(വെണ്ണിക്കുളം), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ബിന്നി ജോൺ (കോട്ടയം) പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ (കായംകുളം) പാസ്റ്റർ ഫിലിപ്പ് പി. തോമസ് (കരുവാറ്റ) പാസ്റ്റർ ജെ. ജോസഫ് (സി.ജി.ഐ സെക്രട്ടറി)എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
ജെറുസലേം വോയിസ് ഗാനശുശ്രൂഷ നിർവഹിക്കും. പവർ കോൺഫറൻസ് വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 മണി വരെയും നടക്കും. ഞായറാഴ്ച രാവിലെ 9: 30 മുതൽ നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading