സി ഇ എം ജനറൽ കമ്മിറ്റി അന്നദാനം നടത്തി

തിരുവനന്തപുരം: സി ഇ എം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനമായ ഇന്ന് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് അന്നദാനം നടത്തി. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ജനറൽ ഹോസ്പിറ്റൽ, നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് 1000 പേർക്ക് ഭക്ഷണം എത്തിച്ചത്.

post watermark60x60

പേരൂർക്കടയിൽ നടന്ന സമ്മേളനത്തിൽ സി ഇ എം തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ ലിജു വിതുരയുടെ അധ്യക്ഷതയിൽ സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു ഉദ്ഘാടനം ചെയ്തു. സി ഇ എം തിരുവനന്തപുരം റീജിയൻ കമ്മറ്റിയുടെ സഹകരണത്തോടെ പാസ്റ്റർമാരായ ബിനു ഏബ്രഹാം, സാംസണ് പി തോമസ് തുടങ്ങിയവർ പൊതുക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പാസ്റ്റർ ബിജു ജോസഫ് ഈ മീറ്റിംഗിൽ സന്നിഹിതനായിരുന്നു

-ADVERTISEMENT-

You might also like