ലേഖനം: ദൈവം പ്രസാധിക്കുന്ന ആരാധന

ജോണ്‍സന്‍ വെടികാട്ടില്‍

രാധന , ആരാധിപ്പിക്കുക, ആരാധനക്കു പോകുക, അല്പസമയം നമ്മുക്കരാധിക്കാം (അപ്പോൾ ബാക്കി സമയമോ ?) തുടങ്ങിയ പ്രയോഗങ്ങൾ ഈ അടുത്ത കാലത്തായി നമ്മുടെ സമൂഹത്തില്‍ വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്നതായ് കണ്ടുവരുന്നു . ആരാധന …ആരാധന.. ദൈവമക്കളുടെ ഇടയിൽ ഇത്രയും വികലമായി  ഉപയോഗിക്കുന്ന / വ്യാഖ്യാനിക്കുന്ന വാക്ക് വേറെ ഉണ്ടോ എന്ന് സംശയം ആണ്. ഈയിടെയായ്‌ വര്‍ഷിപ്പ് ലീഡേഴ്‌സ് എന്ന ഒരു  പുതിയ ഇനം ശുശ്രൂഷക വൃന്ദത്തെയും നാം പല സ്റ്റേജ്കളിലും കണ്ടുവരുന്നുമുണ്ട് . പക്ഷെ തിരുവചനതിൽ ഈ വിധമായ ശുശ്രൂഷകൾക്കു എവിടെ ആണ് ആധാരം എന്നു ചോദിച്ചാൽ പലരും നെറ്റി ചുളിക്കും .

എന്താണ് ക്രിസ്തീയ ആരാധന ? പഴയ നിയമ പുസ്തകങ്ങളില്‍ എഴുതപെട്ട പ്രമാണത്തിനുള്ളില്‍ നിന്നുംകൊണ്ട് ചിട്ടപ്പെടുത്തിയ ആരാധന ക്രമങ്ങള്‍ നമ്മുക്ക് കാണാം. ജനം കൊണ്ടുവന്നിരുന്ന യാഗ മൃഗങ്ങളെ നീയമിക്കപെട്ട പുരോഹിതന്മാര്‍ ഒരുക്കപെട്ട സ്ഥലത്ത് നിയമ പ്രകാരം യാഗപീഠത്തിൽ അര്‍പ്പിക്കുമ്പോള്‍ അത് ദൈവത്തിനു സൌരഭ്യ വാസന ആയ യാഗം ആയി തീരുന്നു. ആരാധനക്കായി സകല യഹൂദരും യെരുശലെമിൽ കടന്നു വരിക പതിവായിരുന്നു. എന്നാൽ പുതിയനിയമം ആരാധനയെ പറ്റി എന്തു പറയുന്നു ? കര്മ്മ മാർഗത്തിൽ അധിഷ്ഠിതമായി ദൈവ പ്രീതി പിടിച്ചു പറ്റുന്ന സമ്പ്രദായം ക്രൈസ്തവ വിശ്വാസത്തിൽ ഇല്ല. പുതിയ നിയമ കാലത്ത്   ജനം ആരാധനക്കായ്‌ കൂടി വന്നു എന്നോ ,  ഇവ്വണ്ണം  ആരാധിക്കനമെന്നൊ പ്രമാണം ഉള്ളതായ് നാം കാണുന്നില്ല.  യേശു പറഞ്ഞു , സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

നാം പലപ്പോഴും ദൈവ സന്നിധാനത്തിൽ  കരെറ്റുന്ന സ്തുതി സ്തോത്രങ്ങൾ മാത്രം ആണോ ആരാധന ? ആഴ്ചയിലൊരിക്കല്‍ സഭയോഗങ്ങളിൽ കേള്‍ക്കുന്ന അൽപ്പസമയതെ സ്തുതി സ്തോത്രങ്ങൾ ആണ് ആരാധന  എന്ന് തെറ്റുധരിചിരിക്കുന്ന വലിയ ഒരു ജന വിഭാഗം നമ്മുളുടെ ഇടയില ഉണ്ടെന്നത് തർക്കമില്ലാത്ത വസ്തുതയത്രേ. എന്താണ് പുതിയ നീയമ ആരധന ? അപ്പോസ്തലനായ പൗലോസ്‌ റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ 1 2 അദ്ധ്യായം 1 – വാക്യത്തിൽ വളരെ വ്യക്തമായ ഒരു നിര്‍വചനം ആരാധനയ്ക്ക് നല്‍കിയിരിക്കുന്നു. “നിങ്ങൾ ബുദ്ധി ഉള്ള ആരധനയായ് നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവും ഉള്ള യാഗമായ്‌ സമർപ്പിക്കുവിൻ” . ബുദ്ധിയുള്ള ആരാധന ആയി നമ്മളെ തന്നെ ദൈവ സന്നിധിയിൽ അര്പ്പിക്കുവാൻ ആത്മാവിന്റെ ഒരുക്കം പോലെ തന്നെ ശരീരത്തിന്റെയും , ദേഹിയുടെയും ഒരുക്കം അത്യാവശം അത്രേ. “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ (തെസ്സലൊനീക്യർ 5:23)”. ദൈവം നമ്മുടെ ആത്മാവിന്റെ ശുദ്ധീകരണം മാത്രം അല്ല ആഗ്രഹിക്കുന്നത് .ബുദ്ധിയുള്ള ആരാധനക്ക് ആത്മാവിന്റെയും ശരീരത്തിന്റെയും ദേഹിയുടെയും ശുദ്ധീകരണം ഒരുപോലെ ആവശ്യമാണ് . ദൈവം നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് ആരാധന കൊടുക്കുവാന്‍ അല്ല മറിച്ച് നാം യാഗം ആയി തീരുവാന്‍ ആണ്. ഒരു ആഴ്ചയില്‍ എങ്ങനെയും നടന്നിട്ട് ഒരു ദിവസം സഭാഹളില്‍ കടന്നു വന്നു അര മണിക്കൂര്‍ ആടി തിമിര്‍ക്കുന്നതാണ് ആരാധന എന്നാ തെറ്റായ ചിന്ത ന്യൂ ജനെരെഷന്‍ ഉപദേശങ്ങളുടെ തള്ളിക്കയട്ടത്തിന്റെ സ്വാധീന ഫലമായി നമുടെ ഇടയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ “ദൈവം പ്രസാദിക്കുന്ന ആരാധന ഒരു പ്രവര്ത്തി അല്ല മറിച്ച് ആയിതീരൽ ആണ്”.

ജീവിതത്തിന്റെ ഒരു നിമിഷം പോലും ഒരു ദൈവ പൈതല്‍ ആരാധനയില്‍ നിന്നും ഒഴിവുള്ളവനാകുന്നില്ല . പാടുന്നതും, പ്രാർത്ഥിക്കുന്നതും, വചനം ധ്യാനിക്കുന്നതും, കഴിക്കുന്നതും, ഉറങ്ങുന്നത് പോലും ദൈവത്തിനു പ്രസാദമുള്ള രീതിയിൽ ആയിരിക്കേണം. സദാ സമയത്തും സകലത്തിലും ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിത ശൈലിക്കു ഉടമകൾ  ആയിത്തീരുന്ന അവസ്ഥയത്രേ യഥാര്‍ത്ഥ ആരാധന.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.