സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അർഹനായി

എത്യോപ്യ: സമാധാനത്തിനുള്ള നോബൽ പുരസ്‌കാര ജേതാവ് എത്യോപ്പിയയിലെ പ്രധാനമന്ത്രി അബി അഹമ്മദ് അർഹനായി. 2019ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാര ജേതാവായ അബി അഹമ്മദ് എത്യോപ്യയിലെ പ്രമുഖ ഇവഞ്ചലിക്കൽ പെന്തെക്കോസ്‌തൽ സഭയായ ഫുൾ ഗോസ്പൽ ബിലിവേഴ്‌സ് സഭയുടെ അംഗവും നല്ലൊരു സുവിശേഷകനുമാണ്. അബി അഹമ്മദ് എത്യേപ്യയിലെ ക്രൈസ്തവ സഭകളുടെ വിഭാഗീയത പരിഹരിക്കുന്നതിനും ദരിദ്രരായ ക്രൈസ്തവ സഭാഗംങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുവാനും ചെയ്ത ശ്രമങ്ങൾ പ്രശംസനീയമാണ്.
2019 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എറിത്രിയയുമായുള്ള അതിർത്തി തർക്കത്തിനും സംഘർഷത്തിനും പരിഹാരം കണ്ടെത്തിയതിന് അബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയാണ് ലോകം ആദരിച്ചത്. കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ വടക്ക് ഭാഗത്താണ് എരിട്രിയ സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകൾ നീണ്ട സമരത്തിനൊടുവിലാണ് എത്യോപ്യൻ ആധിപത്യത്തിൽ നിന്നും 1993 ലാണ് എരിട്രിയ സ്വാതന്ത്രം നേടിയത്. എറിത്രിയക്കാർ എത്യോപ്യയിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിക്കുന്നുവോ എന്നറിയാൻ യുഎൻ മേൽനോട്ടത്തിൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് എരിട്രിയക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അഞ്ചു വർഷങ്ങൾക്കുശേഷം എത്യോപ്യയും എരിട്രിയയും തമ്മിൽ അതിർത്തിയെച്ചൊല്ലി യുദ്ധം ആരംഭിച്ചു. 1998 മുതൽ 2000 വരെ നീണ്ടുനിന്ന യുദ്ധത്തിൽ 70,000 ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. സമാധാന ചർച്ചകൾ പലവഴിക്ക് നടന്നുവെങ്കിലും ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നു. വർഷങ്ങളായുള്ള ഈ ശത്രുത മാറ്റി വെച്ച് 2018 ജൂലൈയിലാണ് എത്യോപ്യയും എറിത്രിയയും സൗഹൃദം പുനസ്ഥാപിച്ചത്. അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായുള്ള സമാധാന ചർച്ചകളിലേർപ്പെടാൻ അദ്ദേഹത്തിനായി. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാര സ്ഥാനത്ത് അതുവരെ ഇരുന്നവർ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് പറഞ്ഞതും അബി അഹമ്മദിന്റെ നയതന്ത്രത്തെ ശ്രദ്ധേയമാക്കി. ഇതാണ് അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിക്കാൻ ഇടയാക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.