ഐപിസി ഈസ്റ്റേൺ റീജിയൻ കൺവെൻഷനും സെമിനാറും ഒക്ടോബർ 11 മുതൽ

ന്യൂയോർക്ക്: ഐപിസി   ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 മുതൽ 13 വരെ റീജിയൻ കൺവെൻഷനും സെമിനാറും നടക്കും.

ആൽബെസ്റ്റൻ  വിസ്‌കാർഡി സെന്ററിൽ  വച്ചാണ് മീറ്റിങ്ങുകൾ നടക്കുന്നത്. “മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത ദൈവവചനം” (ഫിലി 2:15 -16) എന്നതാണ് ചിന്താവിഷയം. കർത്താവിൽ പ്രസിദ്ധരായ റവ. ജോൺസൺ എബ്രഹാം, സിസ്റ്റർ ഷൈനി റോജൻ സാം, സിസ്റ്റർ രേഷ്മ തോമസ് (ഒക്കലഹോമ) ഡോ. സാമുവൽ തോമസ്, ഡോ.ടോണി കോശി, ഡോ തോമസ് ഇടിക്കുള, റവ.ഷിബു തോമസ്, റവ. ഇവാൻ സെമനയുക്ക്‌ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. 11 മുതൽ 13 വരെ കൺവെൻഷൻ വൈകിട്ട് 7:00 മുതലും, 12 ന് സെമിനാർ രാവിലെ 9:30 മുതലും നടക്കും.  ഇതിനോടനുബന്ധിച്ചു സൺഡേ സ്കൂൾ വാർഷികവും നടക്കുന്നതായിരിക്കും.

റവ. കെ വി എബ്രഹാം സെമിനാർ കോഡിനേറ്റർ ആയും ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ്‌  റവ.ജോസഫ് വില്യംസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റി പ്രോഗ്രാമിന്റെ  വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading