നമ്മുടെ ആരാധനകൾ വിടുതലിന് കാരണമാകണം: റവ. ബെനിസൺ മത്തായി

ന്യൂഡൽഹി: നമ്മുടെ ആരാധനകൾ വിടുതലിന് കാരണമാകണമെന്ന് ഇന്ത്യ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയറും അന്തർദേശീയ സുവിശേഷ പ്രസംഗീകനുമായ റവ. ബെനിസൺ മത്തായി. ഇന്ത്യ ദൈവസഭയുടെ ഡൽഹി സൗത്ത് ഡിസ്ട്രിക്ടിന്റെയും നോർത്തേൺ ഡിസ്ട്രിക്ടിന്റെയും ഡൽഹി രജോരി ഗാർഡനിൽ നടന്ന സംയുക്ത ആരാധനയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഒരു പക്ഷെ നാളെയുടെ ദിനങ്ങൾ ആരാധനസ്വാതന്ത്രം നമ്മളിൽ നിന്ന് അന്യമാകും എന്നാൽ ഇന്ന് നാം അനുഭവിക്കുന്ന അല്പസ്വാതന്ത്രം നാം ആരാധനയ്ക്ക് അധികം പ്രാധാന്യം കൊടുക്കണം. സഭകൾക്കുളളിൽ കൂട്ടായ്മകളുടെ ഊഷ്മളതയ്ക്ക് പ്രാധാന്യം വർദ്ധിപ്പിക്കണം. സഹോദരങ്ങൾ തമ്മിൽ തമ്മിൽ ഭാരങ്ങൾ പങ്കിടുന്നവരാകണം. നാം യഥാർത്ഥ ശിഷത്വത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. വിശ്വാസപ്രമാണത്തിൽ ജീവിക്കുന്നതുപോലെ വിശ്വാസ പ്രമാണങ്ങൾക്ക് വേണ്ടി ജീവൻ കൊടുക്കുവാൻ നാം തയാറാകണമെന്ന് അദ്ദേഹം വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ച് സംസാരിച്ചു. പാസ്റ്റർ സാം സാമുവേൽ (ഡിസ്ട്രിക്ട് പാസ്റ്റർ- സൗത്ത് ഡിസ്ട്രിക്ട്), പാസ്റ്റർ പി.എ.മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ- നോർത്തേൺ ഡിസ്ട്രിക്ട്) തുടങ്ങിയവർ നേതൃത്വം നൽകി. ദൈവസഭയുടെ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.