ലേഖനം: അണയാതെ, കൈമാറാം…

ബിൻസൺ കെ ബാബു, കൊട്ടാരക്കര

ക്രതയും കോട്ടവുമുള്ള തലമുറകളുടെ നടുവിലാണ് നാമും നമ്മുടെ കുഞ്ഞുങ്ങളും വളർന്നുവരുന്നത്. നവയുഗ തലമുറകൾ സംസ്കാരം നഷ്ട്ടപെടുത്തി സുഖ സൗകര്യങ്ങൾക്ക് സ്വാഗതമരുളിയും മദ്യത്തിനും, മയക്കുമരുന്നിനും അടിമകളായി, ലൈംഗിക അരാജകത്വവും, ആക്രമണങ്ങളും സൃഷ്ടിച്ചുകൊണ്ട്  ജഡാഭിലാഷങ്ങൾക്ക് ഊന്നൽ നല്‍കി അസമാധാന ജീവിതം നയിക്കുന്ന തലമുറകൾ അനുദിനം വര്‍ധിച്ചുവരുന്ന ദുഖ കാഴ്ചകള്‍ നമ്മെ ഓര്‍പ്പിക്കുന്നത്  ‘യുവ തലമുറകൾക്ക് നമ്മൾ കൊടുക്കേണ്ടത് ആധുനിക സുഖസൗകര്യങ്ങൾ അല്ല, ദൈവവചനം ആണ് അവർക്ക് കൊടുകേണ്ടത്‌. യേശുവിനെ നമുക്ക് അവരുടെ ജീവിതത്തിൽ പകർന്നു കൊടുക്കണം’ എന്നാണ്.

ഇന്ന് നാം മക്കൾക്ക്‌ ചോദിക്കുന്നതെന്തും കൊടുക്കുന്നു. ജനിച്ച് ആറുമാസം കഴിയുമ്പോൾ തന്നെ കുഞ്ഞിന്റെ കൈയിൽ സ്മാർട്ഫോണും ലാപ്ടോപ്പും കൊടുക്കുന്നു. ആഹാരം കഴിക്കണമെങ്കിൽ കാർട്ടൂൺ നിര്‍ബന്ധമായി കാണുന്ന കുട്ടികൾ വളർന്നുവരുമ്പോൾ അത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ കാണാതെ ഉറക്കം വാരാത്ത അവസ്ഥ. കുഞ്ഞു കരയാതിരിക്കാൻ, നിർബന്ധം പിടിക്കാതിരിക്കാൻ വാശിപിടിക്കുന്നത് സാധിച്ചുകൊടുക്കുന്ന മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ
ലോക ഇമ്പങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ മൗന അനുവാദം നല്ക്കുകയാണ്, പിന്നിട് അവര്‍ പതിയെ പതിയെ ചെന്നെത്തുന്നത് നാശത്തിലേക്കാണെന്ന് നാം തിരിച്ചറിയണം.

ആഹാരം കഴിച്ചില്ലെങ്കിലും സാരമില്ല കാർട്ടൂണുകൾ കാണിച്ച്, ടിവി, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങി ആധുനിക ടെക്നോളജികൾ ശീലമാക്കാതിരിക്കുക. ഇത്തരം ശീലങ്ങള്‍ അവരെ നാശത്തിന്‍റെ മറ്റൊരു ലോകത്തിലേക്ക് യാത്രയാക്കുവാനെ ഏറിയപങ്കും ഉപകരിക്കു. പലപ്പോഴും സാരമില്ല കുറച്ചുനേരമെങ്കിലും കഴിക്കട്ടെ എന്ന് വച്ചുകൊണ്ട് നാം തന്നെ അതിനു കൂട്ടു നിൽക്കുന്നു. നമ്മൾ തന്നെയാണ് ഒരു പരിധി വരെ അവര്‍ക്ക് വഴി കാണിച്ചുകൊടുക്കുന്നത്.

ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല എന്ന ദൈവവചനം നമ്മെ
അടിവരയിട്ടു പറയുന്നത് ചെറുപ്രായത്തിൽ തന്നെ പൈതങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി ഉപദേശിക്കണമെന്നാണ്. ആ ഉപദേശം വൃദ്ധൻ ആയാലും അവര്‍ വിട്ടുമാറുകയില്ല. അപ്രകാരമാണെങ്കിൽ നാമെന്താണ് ചെറു പ്രായത്തിൽ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത്? ടി വിയുടെ മുന്നിലിരുന്ന്‌ സിനിമയുടെ ആക്ഷനുകൾ പഠിച്, കാർട്ടൂണിലെ കോപ്രായ വിദ്യകൾ അയവിറക്കി, മൊബൈൽ ഗെയിമിൽ കൂടെ കുറുക്കുവഴികൾ തേടിപ്പിടിച്ചു, ദൈവവിക പ്രമാണത്തിന് വിപരീതമായ കാര്യങ്ങൾ ചെയ്ത് ലോകത്തിന് അടിമയായി മാറുന്ന യവ്വനക്കാര്‍ ഇന്നിന്‍റെ നേര്‍കാഴ്ചയാണ്.

നാം അറിയാതെ പോലും കുഞ്ഞുങ്ങളെ ഈ നാശത്തിലേക്ക് തള്ളിവിടരുത്. ജീവിതമൂല്യങ്ങൾ അവരെ പഠിപ്പിച്ചു സമൂഹത്തിന് കൊള്ളാവുന്നവരാക്കി തീർക്കുകയാണ് വേണ്ടത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വലുതായിട്ടൊന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ചെറുപ്രായത്തിൽ വചനം കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. യേശുവിന്റെ ഉപദേശങ്ങൾ പകർന്നുകൊടുക്കാം, അത് അവരെ സത്യത്തില്ലേക്ക് നയിക്കും എന്നതില്‍ ഇരുപക്ഷമില്ല. സര്‍വോപരി നാം അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.

സത്യത്തിൽ നടക്കുന്ന കുഞ്ഞുങ്ങളാണ് ഒരു ഭവനത്തിന്റെ ഏറ്റവും വലിയ സമാധാനം. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പണമോ, വലിയ വീടോ, കാറോ സുഖസൗകര്യങ്ങളോ കൊടുത്തില്ലെങ്കിലും ബാല്യത്തില്‍ നല്ല ശിക്ഷണം കൊടുത്താല്‍ അവര്‍ യേശുവിന്റെ പാതയിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾ ആയിമാറും, സഭക്കും സമൂഹത്തിനും അവര്‍ ഒരു  അനുഗ്രഹമായിരിക്കും. നമ്മുടെ മക്കൾ സത്യത്തിൽ നടക്കുന്നതിനേക്കാൾ അധികം സന്തോഷം മറ്റൊന്നുമില്ല. അതെ പ്രിയരെ, നമ്മൾ പിടിച്ചിരിക്കുന്ന ദൈവീക ഉപദേശസത്യങ്ങൾ അണയാതെ നമ്മുടെ വരും തലമുറക്ക്‌ കൈമാറാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

ചേര്‍ത്ത് വായിക്കുവാന്‍: “കാല്‍വരി തന്നുടെ ഗിരി മുകളില്‍, യേശു ചിന്തിയ രക്തത്താല്‍ വാര്‍ത്തെടുത്തൊരു സുവിശേഷം, തലമുറ തലമുറ കൈമാറി അണയാതെ ഞങ്ങള്‍ സൂക്ഷിക്കും…”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.