ഐ.പി.സി ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് ഫാമിലി സെമിനാർ ആരംഭിച്ചു

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷകന്മാരുടേയും കുടുംബങ്ങളുടെയും ഏകദിന സെമിനാർ ഇന്ന് രാവിലെ ഗ്രീൻ പാർക്കിലുള്ള എം.സി. ഡി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 9.30 ന് ആരംഭിച്ചു. പ്രസിഡന്റ്‌ പാസ്റ്റർ സാമുവേൽ എം തോമസ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ പെർസിക്യുഷൻ റിലീഫ് നാഷണൽ വുമൺ പ്രസിഡന്റ്‌ സിസ്റ്റർ മീനാക്ഷി സിംഗ് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളെ കുറിച്ച് സംസാരിച്ചു. “സഭാ ശുശ്രൂഷയും കുടുംബവും ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ” എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ മനോജ് കൊരാടാ(ഒറീസ), പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സാമുവേൽ എം തോമസ് എന്നിവർ ക്ലാസുകൾ നയിക്കുന്നു. കുട്ടികൾ ഉൾപ്പെടെ മുന്നൂറിൽ അധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിട്ടുണ്ടെന്നു സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

You might also like