ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ സി. എ. താലന്തു പരിശോധന വെണ്മണിയിൽ

ഷാജി ആലുവിള

ചെങ്ങന്നൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ താലന്തു പരിശോധന വെണ്മണി ശാലേം ഏ ജി. സഭയിൽ വെച്ചു നടക്കും. ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ വി.ജെ ശാമുവേൽ കുട്ടി യോഗം ഉത്ഘാടനം ചെയ്യും. സെക്ഷൻ സി.ഏ. പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ്ജ് അധ്യക്ഷത വഹിക്കും. പതിനാലു മുതൽ നാല്പതു വയസ് വരെ പ്രായമുള്ള സി.ഏ. അംഗങ്ങളുടെ താലന്തു മത്സരങ്ങളാണ് നടക്കുന്നത്. 26 സഭകളിൽ നിന്നുള്ള മത്സരാർഥികൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു എന്ന് ഭാരവാഹികൾ അറിയിച്ചു. സീനിയർ വിഭാഗത്തിലും പ്രത്യേക താലന്തു മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സെക്ഷനിൽ നിന്നു ഏറ്റവും കൂടുതൽ പോയിന്റ് നേടി ജയിക്കുന്ന മത്സരാർത്ഥികൾ മേഖലാ തലത്തിലും മേഖലയിൽ നിന്നു ഉന്നത സ്ഥാനം നേടുന്നവർ ഡിസ്ട്രിക്ട് തലത്തിലും മത്സരാർഥികളായി തിരഞ്ഞെടുക്കപ്പെടും. സെക്രട്ടറി വി. കെ. അജി മോൻ, ട്രഷാർ ലിജോ. ടി. മോനച്ചൻ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായി  മേൽനോട്ടം വഹിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading