ഹിമ്മത്‌നഗർ ബെഥേൽ ഏ.ജി -യുടെ 23-മത് കൺവെൻഷൻ ഒക്ടോബർ 13-ന്

ഹിമ്മത്‌നഗർ (ഗുജറാത്ത്‌): ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് മിനിസ്ട്രീസിന്റെ സംയുക്തരാധനയും 23-മത് കൺവെൻഷനും ഒക്ടോബർ 13-ന് നടക്കും. രാവിലെ ഒൻപതര മുതൽ ഗുജറാത്ത്‌ ബീജ് നിഗത്തിനു എതിർവശത്തുള്ള ബഥേൽ ഏ ജി ചർച്ചിൽ സംയുക്തരാധനയും വൈകിട്ട് ആറര മുതൽ ഹിമ്മത്‌നഗർ നളിൻകാന്ത് ഗാന്ധി ടൗൺഹാളിൽ കൺവെൻഷനും ക്രമീകരിച്ചിരിക്കുന്നു. റവ. ടി ജെ സാമുവേൽ, മിഷൻ ഡയറക്ടർ (ഏ ജി) ഇരുയോഗങ്ങളിലും തിരുവചനഘോഷണം നടത്തും. സുവി. ഇയ്യോബ് മാവ്ച്ചി (ഉദയ്‌പൂർ) സംഗീതശുശ്രൂഷക്കു നേതൃത്വം നൽകും.

റവ. എബ്രഹാം ജേക്കബ് കുടുംബമായി ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 1993-ൽ ഉദയ്പൂരിലെ ഫിലഡൽഫിയ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ഇവിടെ പ്രേഷിതവേലയിൽ ആയിരിക്കുന്നു. പൊടിയമ്മ എബ്രഹാം ആണ് സഹധർമ്മിണി. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബിരുദമെടുത്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.