വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി സെക്കൻഡ് സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിച്ചു

റാന്നി: ഡൂലോസ് ബിബ്ലിക്കൽ സെമിനാരി വെച്ചൂച്ചിറ പത്തൊമ്പതാമത് ബാച്ചിൻറ് സെക്കന്റ്‌ സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമരണത്തിൽ അക്കാദമിക് ഡീൻ റെവ. രാജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ റവ. ബെൻസൺ വി. യോഹന്നാൻ സെക്കന്റ്‌ സെമസ്റ്റർ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.

post watermark60x60

പാസ്റ്റർ ജെയിംസ് എബ്രഹാം അനുഗ്രഹ പ്രാർത്ഥന നടത്തി, റെവ. ജെയിംസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ ഗിരിജ സാം, ബിനു വർഗീസ് എന്നിവർ ആശംസകൾ പറഞ്ഞു. പാസ്റ്റർ ജോയി പി എബ്രഹാം പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു. റവ. വി പി ജോസ് സെമിനാരിയുടെ ഡയറക്ടറാണ് C.Th. G.Th. B.Th ക്ലാസുകൾ നടന്നുവരുന്നു.

-ADVERTISEMENT-

You might also like