ലേഖനം: തലമുറകൾ പരിശുദ്ധാത്മ അഭിഷേകത്തിനു പ്രാർത്ഥിക്കേണം

ബ്ലെസ്സൺ ഡൽഹി

ലോകം അതിന്റെ അന്ത്യത്തിലേക്ക്‌ ബദ്ധപ്പെടുന്നു എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.ഈ കാലയളവിൽ ആശയങ്ങളും അഭിപ്രായങ്ങളും അല്ല നാം സ്വീകരിക്കേണ്ടത്‌ . ഉപദേശമാണ് നാം സ്വീകരിക്കേണ്ടത് ഉപദേശം എന്ന് പറയുമ്പോൾ അതിനു വ്യക്തത വേണം ,ആധാരം വേണം, അധിഷ്ഠിതമായിരിക്കേണം. അധികാരികമായിരിക്കേണം.
കഴിഞ്ഞ ചുരുക്കം കാലയളവിൽ ഇന്ത്യയിൽ ഒരു സാധു ഒരു ബ്രാൻഡ് തുടങ്ങി എന്തും ആർക്കും ആ ബ്രാൻഡിൽ വില്പന നടത്തുവാൻ കഴിയുന്ന ഒരു വേദിയാക്കി അദ്ദേഹം അതിനെ തീർത്തു. ഗുണ നിലവാരങ്ങൾ ഒന്നും നോക്കാതെ മാർക്കറ്റിൽ ബ്രാൻഡിന്റെ പേരിൽ വിറ്റഴിച്ചു എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ അവിടവിടെ ഗുണത്തെ പ്രതി പരാതികൾ ഉയർന്നു വന്നു എന്ന് കണ്ടു. ഇപ്രകാരം ക്രിസ്തീയ വേദി ഇന്ന് എന്തും പറയാനുള്ള ഒരു ബ്രാൻഡ് ആക്കി പലരും തീർത്തു കൊണ്ടിരിക്കുകയാണ്. ആത്മീയതയുടെ പേരിൽ തങ്ങളുടേതായ ആശയങ്ങളും അഭിപ്രായങ്ങളും
ഉപദേശമെന്ന രൂപേണ അടിച്ചേൽപ്പിക്കുകയാണ് അധികം ഉപദേശകരും.
ഇതിന്റെ അന്തിമ ഫലം ബലഹീന വിശ്വാസികളെ വാർത്തെടുക്കൽ മാത്രമാകും.

ബെന്നി ഹിന്ന് പോലെയുള്ള വ്യക്തികൾ തനിക്കു തെറ്റുപറ്റി എന്ന് പറയുമ്പോൾ
നാം ഇതിനു എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു എന്ന്
ചിന്തിക്കുമല്ലോ. യാഥാർത്ഥമായും തെറ്റും ശരിയും തിരിച്ചറിഞ്ഞു നീതിയുടെ പാതയിൽ നടക്കുവാൻ സത്യത്തെ പിൻപറ്റി അചഞ്ചലരായി നിൽക്കുവാൻ ഉപദേശിക്കുന്ന പരിശുദ്ധാത്മാ അഭിഷേകം പ്രാപിക്കുവാൻ ,പ്രാർത്ഥിക്കുവാനും
തങ്ങളെ തന്നെ ഒരുക്കികൊടുക്കുവാനും സഭകളിൽ പ്രത്യേകമായ അവസരങ്ങൾ ഒരുക്കേണം. ആത്മാവിന്റെ നടത്തിപ്പ് ഉണ്ടാകേണ്ട കാലമാണിത് ആശയങ്ങളും കാഴ്ചപ്പാടും അല്ല യഥാർത്ഥമായ ഉപദേശം ദൈവവചനത്തിൽ നിന്നും
ഉപദേശിച്ചു തരുവാൻ അത്രേ നാം ആഗ്രഹിക്കേണ്ടത്. അവൻ നമ്മുക്ക് നൽകുന്നത് ശക്തന്മാരുടെ ആഹാരമത്രെ അത് ബലഹീനമാക്കുകയില്ല എന്നതിനാൽ അതിനോടുള്ള വാഞ്‌ഛ നമ്മുക്കുണ്ടാകേണം അധികമായി.

നിർഭാഗ്യകരം എന്ന് പറയട്ടെ ഇന്ന് സ്വന്തം ആശയങ്ങളും കാഴ്ചപ്പാടും ആണ് വേദികളെ ഉണർത്തുന്നത് അതാണ് ട്രെൻഡ് ആരും ട്രെന്റിന് പിറകെ പോകരുതേ.
ഉപദേശകൻ തന്നെ എനിക്ക് തെറ്റിപ്പോയി എന്ന് പറയുമ്പോൾ ഓരോ വിശ്വാസിയും
തങ്ങളെ സത്യത്തിലും നീതിയിലും ബലപ്പെടുത്തുന്ന ദൈവാത്മാവിന്റെ ഉപദേശത്തിനായി എത്ര അധികം ഏല്പിച്ചു കൊടുക്കേണം ദൈവാത്മാവ് ട്രെന്റിന് അനുസരിച്ചു നിറഞ്ഞാടുന്ന ആത്മാവല്ല. അവൻ ദൈവത്തിന്റെ ഇഷ്ടം ചെയുന്ന ആത്മാവാണ്. തെറ്റുപറ്റിയെന്ന് പറയുന്ന ആത്മാവല്ല സത്യത്തിലേക്ക് നടത്തുന്ന ആത്മാവ് ആകുന്നു. സത്യത്തിന്റെയും നീതിയുടെയും ഉപദേശകനാകട്ടെ നമ്മുടെ ഉപദേശകൻ നമ്മുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം, ഏല്പിച്ചു കൊടുക്കാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.