ലേഖനം: യേശു നിറച്ച പടക്

ഇവാ. ബിനുമോൻ കെ.ജി, ഷാർജ

വായന ഭാഗം ലുക്കോ: 5 :1 -11. അവൻ ഗെന്നെസരത്ത് തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ പുരുഷാരം ദൈവ വചനം കേൾക്കേണ്ടതിനു തിക്കി തിരക്കി കൊണ്ടിരിക്കയിൽ രണ്ടു പടക് കരക്ക് അടുത്ത് നിൽക്കുന്നതു അവൻ കണ്ടു.

മുകളിൽ കൊടുത്ത വായന ഭാഗത്തിലെ ചരിത്രം മുക്കുവൻ ആയ പത്രോസിനെ നമ്മുടെ അരുമ നാഥൻ ആയ യേശു കർത്താവു കണ്ടപ്പോൾ വന്ന മാറ്റത്തിന്റെ ചരിത്രം ആണ്. ലൂക്കാസിന്റെ സുവിശേഷം അധ്യായം അഞ്ചിന്റെ ഒന്നാം വാക്യം തുടങ്ങുന്നത് അവൻ ഗെന്നെസെരെത്ത് തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ എന്നാണ്. ഇവിടെ പറയപ്പെടുന്ന ഗെന്നെസെരെത്ത് എന്ന പദത്തിന്റെ അർത്ഥം “പൂങ്കാവനം”അഥവാ “അനുഗ്രഹത്തിന്റെ കലവറ” എന്നാണ്. എന്നാൽ അവിടെ കാണുന്ന പത്രോസിനെ യേശു കാണുന്നതു കേവലം ശൂന്യമാക്കാപെട്ട ഒരു പടകായിട്ടാണ്. അഥവാ ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാത്തവനായിട്ടാണ്. ഇതിൽ നിന്നും ഒരു കാര്യം നമുക്ക് മനസ്സിലാക്കാൻ കഴിയും ഒരു വ്യക്തി ആയിരിക്കുന്ന മണ്ഡലം അഥവാ സാഹചര്യം എത്രത്തോളം അനുഗ്രഹിക്കപെട്ടതാണ് എങ്കിലും ജീവിതത്തിൽ പരാജയവും ശൂന്യതയും മാത്രം ആണെങ്കിൽ ഭാരപ്പെടേണ്ട ആ ശൂന്യതയിലും പരാജയത്തിലും അടുത്ത് വന്നു സഹായിപ്പാൻ മറ്റാരും ഇല്ലങ്കിലും നമ്മുടെ അരുമ നാഥൻ ആയ കർത്താവിന് ചെവി കൊടുപ്പാൻ നമ്മൾ തയ്യാർ ആണെങ്കിൽ ഏതു അവസ്ഥയിലും വലിയ പ്രവർത്തി വെളിപ്പെടുത്താൻ അവൻ ഇന്നു ശക്തൻ ആണ്. പ്രാരംഭത്തിൽ പറഞ്ഞിരുന്ന നമ്മുടെ വായനഭാഗം സശൂഷ്മം വായിക്കുകയാണ് എങ്കിൽ പത്രോസിന്റെ പടകിന് 7 വിധത്തിൽ ഉള്ള മാറ്റം സംഭവവിച്ചതു നമുക്ക് കാണാൻ കഴിയും .

1. യേശു കണ്ട പടക് അഥവാ ശൂന്യം ആക്കപെട്ട പടക്. (ലുക്കോ :5:2)
2.യേശു കയറിയ പടക്. (ലുക്കോ :5:3)
3.യേശുവിന്റെ കല്പന സ്വീകരിച്ച പടക്.(ലുക്കോ:5:3)
4. യേശുവിനു തന്റെ പ്രവർത്തി ചെയ്യാൻ കൊടുത്ത പടക്. (ലുക്കോ:5:3).
5. യേശുവിന്റെ വാക്കുകൾ അനുസരിച്ച പടക്. (ലുക്കോ :5:6).
6. യേശു നിറച്ച പടക്. (ലുക്കോ:5:6-7).
7. യേശുവിന്റെ ഇഷ്ടം ചെയ്ത പടക്. (ലുക്കോ:5:11)അഥവാ യേശുവിനയ അനുഗമിച്ച പത്രോസ്.

1. യേശു കണ്ട പടക്ക് അഥവാ ശുന്ന്യമാക്കപെട്ട പടക്.
ലൂക്കോസ്:5:2 ൽ ശുന്ന്യമായ ഒരുപടക് ആണ് നമ്മൾ കാണുന്നത് 5 ന്റെ 5 ൽ പത്രോസ് അത് യേശു കർത്താവിനോട് പറയുന്നത് നമുക്ക് കാണ്മാൻ കഴിയും. “നാഥാ ഒരു രാത്രി മുഴുവൻ അധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ല”. ഇവിടെ നമ്മുക്ക് കാണാൻ കഴിയും ഒരു വലിയ ശുന്ന്യത. വലിയ പരാജയം, വലിയ വേദന പക്ഷെ അവിടെയാണ് യേശുവിന്റെ സാന്നിധ്യം ആശ്വസo നൽകിയത്.

2. യേശു കയറിയ പടക്ക്.
ലുക്കോ:5:3 ൽ സഹായിക്കാൻ ആരും ഇല്ലാതെ പരാജയത്തിന്റെ പടുകുഴിയിൽ ഒരു വലിയ അധ്വാനത്തിന്റെ അനന്തര ഫലം ശുന്ന്യത മാത്രം ആണെങ്കിലും ഇന്നും അരുമ നാഥന്റെ ആവശ്യം ഇത്തരം ഭീതിയിൽ ആയിരിന്നവരെ കുറിച്ചാണ്. അതു കൊണ്ടാണ് കർത്താവ് ഇപ്രകാരം പറഞ്ഞത് “അധ്വാനിക്കു ന്നവരും ഭാരo ചുമക്കുന്നവരും ആയുള്ളവരെ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശസി പ്പിക്കും. ഇന്നും ആ നാഥന്റെ വാക്കുകൾ എത്ര അർത്ഥവത്തായി നമ്മുടെ ചെവികളിൽ ധ്വനിക്കുന്നു.

3. യേശുവിന്റെ കല്പന സ്വീകരിച്ച പടക്.
ലുക്കോ :5:3 ൽ ശിമോനുള്ളതായ പടകായ ഒന്നിൽ അവൻ കയറി, കരയിൽ നിന്നും അൽപ്പം നീക്കണമെന്ന് അവനോടു അപേക്ഷിച്ചു, ഈ പടക് ഇപ്പോൾ എവിടെയായിരിക്കും എന്ന് നമുക്ക് ഇപ്രകാരം ചിന്തിക്കാം. ഭൂരി ഭാഗം വെള്ളത്തിലും അൽപ്പം കരയിലും അതിനാൽ ആണല്ലോ പറഞ്ഞത് കരയിൽ നിന്നും അൽപ്പം നീക്കണമെന്ന്, വേദ പുസ്തക അടിസ്ഥാനത്തിൽ വെള്ളം ആത്മിയകതയും അഥവാ ആത്മസാന്നിധ്യവും, കരയെ ലോകം അഥവാ ജടത്തിന്റെ പ്രവർത്തികളുമായാണ് ഉപമിച്ചിരിക്കുന്നത്. ഉദാ :വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ സ്വർഗരാജ്യം അവകാശം ആക്കുവാൻ സാധ്യമല്ല. ഒരു നദി ഉണ്ട് അതിന്റെ തോടുകൾ ദൈനഗരത്തെ അത്യന്നതന്റെ വിശുദ്ധ നിവാസത്തെ തന്നെ സന്തോഷിപ്പിക്കുന്നു. ദൈവം അതിന്റെ മന്ദ്ധ്യേ ഉണ്ട് അത് കുലുങ്ങി പോകയില്ല. ഒരു പക്ഷേ ഈ പടകിന്റെ ശൂന്യതക്ക് കാരണം ആ പടകിന്റെ കുറച്ചു ഭാഗം വെള്ളത്തിലും ബാക്കി കരയിലും ആയിരിക്കുന്നു അഥവാ കുറച്ചു ദൈവത്തിലും ബാക്കി ലോക ഇമ്പങ്ങളിലും ആയിരിക്കുന്നു. മത്തായി 6:33 ൽ പറയുന്നു മുന്നേ അവന്റെ രാജ്യവും നീതിയും അന്വഷിപ്പിൻ അതോടെ കൂടെ ഇത് ഒക്കെയും നിങ്ങൾ ക്കു കിട്ടും. ഞാൻ സകല ജടത്തി ന്റെയും ദൈവo ആകുന്നു എനിക്ക് കഴിയാത്ത വല്ല കാര്യവും ഉണ്ടോ?.

4. യേശുവിനു തന്റെ പ്രവർത്തി ചെയ്യാൻ കൊടുത്ത പടക്. ലുക്കോ :5:3ൽ
ഇവിടെ നമുക്ക് കാണ്മാൻ കഴിഞ്ഞത് യേശു പടകിൽ ഇരുന്ന് പുരുഷാരത്തെ ഉപദേശിക്കുന്നത് ആണ് അഥവാ യേശുവിനു തന്റെ പ്രവർത്തി ചെയ്യാൻ സമർപ്പിക്കപ്പെട്ട ഒരു പടക് ആണ്. ഒരു രാത്രി മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണം വക വയ്ക്കാതെ, മറ്റു ലാഭേച്ഛ ഒന്നും കൂടാതെ തന്റെ പടക് യേശുവിനായി അഥവാ അരുമ നാഥൻന്റെ പ്രവർത്തിക്കായി കൊടുത്ത പടകിനെ നമ്മുക് ഇവിടെ കാണാൻ കഴിഞ്ഞു. വചനം പറയുന്നു എന്റെ നാമത്തിൽ ഒരു ഗ്ലാസ് പച്ച വെള്ളമെങ്കിലും കൊടുത്താൽ അതിനു പ്രതിഫലം ലഭിക്കാതിരിക്കയില്ല.

5.യേശുവിന്റെ വാക്കുകൾ അനുസരിച്ച പടക്. ലുക്കോ :5:5 ൽ
അതിനു ശിമോൻ “നാഥാ ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടുo ഒന്നും കിട്ടിയില്ല എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം. ഇവിടെ കാണുന്നത് ശിമോന്റെ അറിവിനെക്കാളും കർത്താവിന്റെ വാക്കുകൾ ആണ് വലിയതായി കാണുന്നതു ശിമോന്റെ ക്വാളിഫിക്കേഷൻ കർത്താവിന്റെ ക്വാളിറ്റിയിൽ അഥവാ ഒരു വാക്കിനാലെ സകലവും സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിന്റെ വാക്കിൽ ഒന്നും ഇല്ല എന്ന് സമ്മതിക്കുകയാണ്. വചനം പറയുന്നു “ഞാൻ സർവ്വശക്തനായ യഹോവ ആകുന്നു എനിക്ക് കഴിയാത്ത വല്ല കാര്യം വും ഉണ്ടോ? ഞാൻ പ്രവർത്തിക്കും ആർ തടുക്കും?. ലുക്കോ 1:37 ൽ ദൈവത്തിനു ഒരു കാര്യംവും അസാധ്യം അല്ലല്ലോ!

6. യേശു നിറച്ച പടക്. ലുക്കോ :5:6-7 ൽ
അവൻ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻ കൂട്ടം ആകപ്പെട്ടു വല കീറാറായി. പത്രോസ് കർത്താവിന്റെ വാക്ക് അനുസരിച്ചപ്പോൾ ഗെന്നെസരത്ത് തടാകത്തിൽ യേശു കർത്താവ് പത്രോസിനായി കരുതിയ കരുതൽ പത്രോസിന്റെ ശൂന്യമായ വലയെയും പടകിനെയും ലക്ഷ്യം വച്ചു യാത്ര ആരംഭിച്ചു. സദൃ 8:17-18 പറയുന്നു എന്നെ സ്നേഹിക്കുന്നവനെ ഞാൻ സ്നേഹിക്കുന്നു എന്നെ ജാഗ്രതയോടെ അന്വഷിക്കുന്നവന് എന്റെ പക്കൽ ധനവും, മാനവും, പുരാതന സമ്പത്തും, നീതിയും ഉണ്ട്. പ്രീയരെ ആ ദൈവവീക പ്രവർത്തി യേശുവിന്റെ വാക്കിന് ചെവി കൊടുക്കുന്നവരിൽ ഇന്നും നടക്കുന്നു. ഇവിടെ അറിവോ സാമൃത്യമോ പ്രവർത്തി പരിചയമോ ആവശ്യമില്ല പിന്നേയോ കർത്താവിനായിട്ടുള്ള സമർപ്പണ്ണവും നമ്മുടെ ക്വാളിറ്റിയിലോ ക്വാളിഫിക്കേഷനിലോ പുകഴാതെ ദൈവവീക പ്രവർത്തി നമ്മിലൂടെ നടക്കാൻ സമർപ്പിക്കപ്പെട്ട അഥവാ കർത്താവിന്റെ വാക്കുകൾ അനുസരിക്കാനുമുള്ള ഒരു നല്ല ഹൃദയം മതി.

7.യേശുവിന്റെ ഇഷ്ടം ചെയ്ത പടക്.(യേശുവിനെ അനുഗമിച്ച പത്രോസ്) ലുക്കോ :5:11 ൽ
പിന്നെ അവൻ പടകുകളെ കരക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ (യേശുവിനെ) അനുഗമിച്ചു. പത്രോസിന്റെ പ്രേഷിത പ്രവർത്തിയുടെ ആരംഭം ഇവിടെ തുടങ്ങി പെന്തകോസ്ത് നാളിൽ പന്തിരുവരിൽ കൂടി ലോകമ ഗംഭീര സാഗരത്തിൽ കൂടെ ഇ പടക് തന്റെ അരുമ നാഥന്റെ ധൗത്യം ജയോത്സവത്തോട് നിർവഹിച്ചു കൊണ്ടിരിക്കുന്നു.ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഭൗത്യം ദൈവം നമ്മെ ഭരമേല്പിച്ച ഉത്തരവാദിത്തം വിശ്വസ്തതയോടെ ചെയ്യണമെന്നാണ്.നാം ദൈവസന്നിധിയിൽ ഒന്നുമല്ല എന്ന് സമർപ്പിച്ചു ദൈവകരത്തിൽ ഏൽപ്പിച്ചാൽ ദൈവം അതിന്മേൽ വൻകാരങ്ങൾ ചെയ്‌യും .അതിനായി സമർപ്പിക്കാം.

ഇവാ. ബിനുമോൻ കെ ജി . ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.