പാലക്കാട് പറളി ഏ.ജി സഭാ ശുശ്രൂഷകനും വിശ്വാസികൾക്കും സുവിശേഷ വിരോധികളുടെ ക്രൂര മർദനം.

പറളി: അസ്സെംബ്ലിസ് ഓഫ് ഗോഡ് പറളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു മാത്യുവിനും, തന്റെ സഭയിലെ ഏതാനും വിശ്വാസികൾക്കും ഇന്ന് സെപ്റ്റംബർ 29 ഞാറാഴ്ച്ച രാത്രി 8.30 മണിക്ക് സഭയുടെ ഭവന പ്രാർത്ഥന കഴിഞ്ഞു മടങ്ങി വരുന്ന വഴി പത്തിരിപാലക്ക് സമീപം വച്ച് ഏകദേശം 50 ഓളം വരുന്ന സുവിശേഷ വിരോധികളുടെ ക്രൂര മർദനം ഏൽക്കേണ്ടി വന്നു. വാഹനങ്ങളുടെ ടയറുകളും നശിപ്പിച്ചു .ഇതിൽ ഒരു സഹോദരന്റെ നില ഗുരുതരമാണെന്നറിയുന്നു.

-ADVERTISEMENT-

You might also like