സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസ്; ആദ്യ റൗണ്ടിന് അനുഗ്രഹീത സമാപ്തി

കുമ്പനാട്: കേരളത്തിലെ 12 സോണുകളിൽ നിന്നും 520 മത്സരാർത്ഥികൾ പങ്കെടുത്ത ആദ്യഘട്ട മെഗാ ബൈബിൾ ക്വിസ് ഇന്ന് വിവിധ സെന്ററുകളിൽ അനുഗ്രഹീതമായ നിലയിൽ സമാപിച്ചു.

post watermark60x60

അര മണിക്കൂർ കൊണ്ട് എഴുതാവുന്ന മൾട്ടിപ്പിൽ ചോയിസ് ഉത്തരങ്ങൾ ഉൾക്കൊള്ളിച്ച ബുക്‌ലെറ്റിൽ തന്നെ ടാബുലേഷൻ, സ്കോറിന് ഷീറ്റ്, സ്പോട്ട് വാലുവേഷൻ എന്നിവ ഉൾപ്പെടുത്തി വളരെ അടുക്കും ചിട്ടയോടും ക്രമീകരിച്ച ക്വിസ് പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. ഓരോ സെന്ററുകളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായവർ സംസ്ഥാനടിസ്ഥാത്തിൽ നടക്കുന്ന രണ്ടാംഘട്ട മത്സരത്തിനായി യോഗ്യത നേടി. ഒക്ടോബർ 12ന് കുമ്പനാട് വെച്ച് നടത്തപ്പെടുന്ന രണ്ടാം ഘട്ടത്തിൽ വിവിധ നോക്ക് ഔട്ട് റൗണ്ടുകളിലായി പ്രസ്തുത അംഗങ്ങൾ മാറ്റുരയ്ക്കും.

രണ്ടാം റൗണ്ടിൽ വിജയികളാകുന്ന അഞ്ച് മത്സരാർത്ഥികൾ ഒക്ടോബർ 14ന് പവർവിഷൻ സ്റ്റുഡിയോയിൽ വെച്ച് നടത്തപ്പെടുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും അതിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്ന സ്ഥാനങ്ങൾ അനുസരിച്ച് സംസ്ഥാന പി.വൈ.പി.എ പ്രഖ്യാപിച്ചിരിക്കുന്ന ക്യാഷ് അവാർഡ് (ആകെ ഒരു ലക്ഷം രൂപ), സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവയ്ക്ക് അർഹരാകും.

-ADVERTISEMENT-

You might also like