ചെറുവക്കൽ ശാലേം പി.വൈ.പി.എയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന്

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് യുവജന സംഘടന ചെറുവക്കൽ ശാലേം പി.വൈ.പി.എ യുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും സ്നേഹ സംഗമവും നടത്തപ്പെടുന്നു.

സെപ്റ്റംബർ 29 ഞായർ വൈകിട്ട് 4 മണിമുതൽ ചെറുവക്കൽ ശാലേം ഐ.പി.സി ഹാളിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാം കെ ഡാനിയേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇളമ്മാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കവിള, ചെറുവക്കൽ, ചെങ്കൂർ എന്നീ വാർഡുകളിലെ നിരാലംബരായവർക്കാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുനത്. പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷൈല മനോജ്, ശ്രീ ചന്ദ്രൻ പിള്ള, ശ്രീ നിസ്സാർ എന്നിവരെ കൂടാതെ സഭാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.