നൈജീരിയ ലാഗോസ് കൺവൻഷന് അനുംഗ്രഹിത തുടക്കം

ബ്ലസൻ ചെറുവക്കൽ

ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 9-)മത് ലാഗോസ് കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം. വൈകിട്ട് 3 മണിയ്ക്ക് ഒബാനികറോ ഷെപ്പേർഡ്ഹിൽ ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ ബ്രദർ സ്റ്റീഫൻ ഏബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

ബ്രദർ സന്തോഷ് ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി.സഭാ സംഘടനാ വ്യത്യാസം കൂടാതെ ദൈവത്തെ ആരാധിക്കുന്നവരുടെ ഒരു കൂട്ടമാണ് ഐ.സി.സി എന്നും, പ്രാർത്ഥന, വചന ധ്യാനം, സുവിശേഷീകരണം തുടങ്ങിയവയാണ് ഐ.സി.സിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രദർ ബ്ലസൻ വർഗ്ഗീസ് ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ദൈവം ഒരുവനെ ഉയർത്തുവാൻ തീരുമാനിച്ചാൽ ഒരു സാത്താന്യ ശക്തികൾക്കും ആ ഉയർച്ചയെ തടയാൻ കഴിയില്ലെന്നും, അബ്രഹാമിനെ ആകാശത്തെ നക്ഷത്രങ്ങൾക്ക് തുല്യം വർദ്ധിപ്പിച്ച ദൈവം നമ്മെയും വർദ്ധിപ്പിക്കുവാൻ ശക്തനാണെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഐ.സി.സി ക്വയർ സംഗീത ശുശ്രുഷയ്ക്കും ആത്മീക ആരാധനയ്ക്കും നേതൃത്വം നൽകി. ഞായർ വൈകിട്ട് 3 മുതൽ 6 വരെയും, ചൊവ്വ രാവിലെ 10 മുതൽ 1 മണി വരെയുമാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.തിങ്കൾ വൈകിട്ട് സൺഡേസ്‌കൂൾ, യുവജന വിഭാഗം എന്നിവയുടെ പ്രത്യേക മീറ്റിംഗുകളും ക്രമീകരിച്ചിട്ടുണ്ട്. ബ്രദർ സന്തോഷ് ഏബ്രഹാം, ഡോ.വി.ജെ മാത്യു, ബ്രദർ ബേസിൽ ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.