സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസ് നാളെ

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ നടത്തുന്ന മെഗാ ബൈബിൾ ക്വിസ്സിന്റെ ആദ്യഘട്ടം (നാളെ) സെപ്റ്റംബർ 29 ഞായറാഴ്ച ഉച്ചയ്ക്ക് 03:00 മണി മുതൽ 06:00 മണി വരെ കേരളത്തിലെ രജിസ്റ്റർ ചെയ്ത എല്ലാ ഐ.പി.സി സെന്ററുകളിലും സെന്ററടിസ്ഥാനത്തിൽ നടത്തപ്പെടും. രജിസ്റ്റർ ചെയ്ത അംഗങ്ങൾ കൃത്യം 02:30ന് തന്നെ അതാത് സെന്റർ പി.വൈ.പി.എ ക്രമീകരിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട്‌ ചെയ്യുക. അതാത് മേഖലാ / സെന്റർ ഭാരവാഹികൾക്ക് നിർദേശങ്ങൾ, ക്വസ്റ്റിൻ ബുക്ക്‌ലെറ്റ് എത്തിച്ചു നൽകിയിട്ടുണ്ട്. അര മണിക്കൂർ കൊണ്ട് തീരുന്ന മത്സരമാണ് ക്രമീകരിച്ചിരിക്കുന്നത്. ചോദ്യങ്ങൾ & ഉത്തരങ്ങൾ (മൾട്ടിപ്പിൾ ചോയിസ് ) ഇംഗ്ലീഷ് (KJV) / മലയാളം ഭാഷകളിൽ ലഭ്യമാണ്. മേഖലാ /സെന്റർ പി. വൈ.പി.എ അവ കൈപ്പറ്റി എന്നുറപ്പ് വരുത്തുക. സെന്ററുകളിൽ നിന്നും വിജയിക്കുന്ന ആദ്യ മൂന്ന് മത്സരാർത്ഥികൾ ഒക്ടോബർ 12ന് സംസ്ഥാന തലത്തിൽ നടത്തപ്പെടുന്ന നോക്ക് ഔട്ട് റൗണ്ടിൽ പങ്കെടുക്കുവാൻ രാവിലെ 08:30ന് തന്നെ കുമ്പനാട്ട് റിപ്പോർട്ട് ചെയ്യണം. നോക്ക് ഔട്ട് റൗണ്ട് കൃത്യം 09:00മണിക്ക് ആരംഭിക്കുന്നതായിരിക്കും. ഗ്രാൻഡ് ഫിനാലെ പവർവിഷൻ സ്റ്റുഡിയോയിൽ ഒക്ടോബർ 14ന് നടത്തപ്പെടുന്നതാണ്. യുവജനങ്ങൾ ബൈബിൾ വായനയ്ക്കായി കൂടുതൽ സമയം കണ്ടെത്തുക, ആത്മീയമായി മുന്നേറുക എന്ന ലക്ഷ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ മൊത്തം ഒരു ലക്ഷം രൂപയുടെ സമ്മാനതുകയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്കായി കാത്തിരിക്കുന്നത്. 2019-2020 വർഷത്തെ പി വൈ പി എ അംഗത്വം പുതുക്കിയവരും ₹100 രൂപ (ഇതിൽ ₹50 സംസ്ഥാന പി വൈ പി എയ്ക്കും ₹50/- സെന്റർ പി വൈ പി എയ്ക്കും ലഭിക്കും ) നൽകി രജിസ്റ്റർ ചെയ്തവർക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. മത്സര ക്രമീകരണവുമായി നിങ്ങൾക്കുള്ള സംശയനിവാരണങ്ങൾക്ക് ഉത്തവാദിത്തപെട്ടവർക്ക് ക്വിസ് മാസ്റ്റർ പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ് റാന്നിയുമായി ബന്ധപ്പെടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.