ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, ഡൽഹി – എൻസിആർ ദൈവസഭകളുടെ സംയുക്ത ആരാധനയും യൂത്ത് സെമിനാറും

റ്റി. ജെ. ബോവസ്

ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, ഡൽഹി – എൻസിആർ ദൈവസഭകളുടെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധന ഒക്ടോബർ 6 ന് രാവിലെ 9 മണിക്ക് രജോരി ഗാർഡൻ ജെ ബ്ലോക്കിലുള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.
ഒക്ടോബർ 2 ബുധനാഴ്ച ഡൽഹി നോർത്തേൺ ഡിസ്‌ട്രിക്‌ട്ലുള്ള സഭകളുടെ നേതൃത്വത്തിൽ ഏകദിന യൂത്ത് സെമിനാർ രോഹിണി ദൈവസഭ ഹാളിൽ വെച്ച് രാവിലെ 9.30ന് നടക്കും. സംയുക്ത ആരാധനയിലും യൂത്ത് സെമിനാറിലും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയറും അന്തർദേശീയ സുവിശേഷ പ്രസംഗകനുമായ റവ ബേനിസൺ മത്തായി മുഖ്യഅതിഥിയും മുഖ്യസന്ദേശകനും ആയിരിക്കും. പാസ്റ്റർ സാം സാമുവേൽ (ഡിസ്‌ട്രിക്‌ട് പാസ്റ്റർ-സൗത്ത് ഡിസ്‌ട്രിക്‌ട്), പാസ്റ്റർ പി എ മാത്യു (ഡിസ്‌ട്രിക്‌ട് പാസ്റ്റർ-നോർത്തേൺ ഡിസ്‌ട്രിക്‌ട്) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading