ചെറുചിന്ത: അമ്പിളി അമ്മാവൻ

ബ്ലെസ്സൺ ഡൽഹി

നമ്മുടെ തിരഞ്ഞെടുപ്പിന് ദൈവസന്നിധിയിൽ വ്യക്തമായ താല്പര്യങ്ങളുണ്ട് തലമുറകളെ യഹോവയുടെ വഴികളെ കാണിച്ചു, അതിന് വഴി നടത്തേണ്ടവരും ആകുന്നു നാമോരോരുത്തരും.വളർന്നു വരുന്ന തലമുറ അമ്പിളി അമ്മാവനെ കാണുന്ന ലാഘവത്തോടല്ല തീഷ്ണതയുള്ള ദൈവത്തെ അറിയേണ്ടുന്ന വിധത്തിൽ അറിയിച്ചു വളർത്തുവാൻ ഇന്നുള്ള ട്രെൻഡുകൾ മാറ്റി, സത്യത്തിലും ആത്മാവിലും ദൈവത്തെ അനേഷിക്കുന്ന തലമുറകളെ ഒരുക്കുവാൻ നാം ഒരുങ്ങേണ്ടിയിരിക്കുന്നു.

മ്പിളി അമ്മാവനെ കാട്ടി പാല് കുടിക്കുന്ന കുട്ടിയാവരുത് വിശ്വാസി.
ഇന്നുവരെ ഒരുകുട്ടിക്കും ഒരമ്മയും അമ്പിളി അമ്മാവനെ പിടിച്ചു കൊടുത്തിട്ടില്ല എന്നാൽ ഓഫർ കൊടുത്തു പാല് ഒരുപാട് കുടിപ്പിച്ചിട്ടുണ്ട് എന്നത് ഏവർക്കും അറിയാവുന്ന അമ്മയുടെ തന്ത്രങ്ങളിൽ ഒന്നുമാത്രം. അമ്പിളി അമ്മാവന്റെ
ഭംഗിയിൽ ആകൃഷ്ടനായ കുട്ടി പാലിന്റെ രുചിയോ മണമോ നോക്കിയില്ല മാനത്തിരിക്കുന്ന അമ്പിളി അമ്മാവനെ മാത്രം നോക്കി പാലകത്താക്കിയപ്പോൾ അമ്മയുടെ തന്ത്രം മാത്രം ആണ് വിജയിച്ചത് അമ്പിളി അമ്മാവൻ ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി മാനത്തു വിരാജിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഈ കഥ ഇപ്പോഴും പല അമ്മമാരിലൂടെയും കുഞ്ഞുങ്ങളിലൂടെയും തുടരുന്നു എന്ന് പറയുമ്പോൾ ഈ അമ്മയും ഒരിക്കൽ ഈ മുതലെടുപ്പിന് ഇരയായവളാണ്. ഈ കഥ ഇപ്പോൾ പറയേണ്ട വന്നത് ചില ക്രിസ്തീയ അനുഭവങ്ങൾ മുൻപിൽ കാണുന്നതിനാൽ ആണ്.

ഇന്ന് കഥകൾ മെനയുന്ന ഒരു സുവിശേഷം ക്രിസ്തീയഗോളത്തിൽ
കാണുവാൻ കഴിയും. മെനയുന്നവർക്കു കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മയുടെ ലാഘവമേയുള്ളു എന്നതാണ് ഇപ്പോഴുള്ള വിഷയം താൻ ഉദ്ദേശിച്ച കാര്യം നടക്കേണം എന്നതിലുപരി പറയുന്ന കാര്യത്തിന് യാതൊരു പ്രസക്തിയും ഇല്ല.

വർഷങ്ങൾ കടന്നുപോയി കർത്താവിന്റെ വരവ് താമസിക്കും തോറും വഴിതെറ്റി പോകുന്ന ഒരു തലമുറ നമ്മുക്ക് മുൻപിൽ വളർന്നു വരുന്നതായി ശ്രദ്ധിച്ചാൽ മനസിലാകും കാരണം നാം അവർക്കു കാട്ടികൊടുക്കുന്നതു പിടികിട്ടാപ്പുള്ളി ആയ ഒരു അമ്പിളി അമ്മാവനെയാണ്.പാലുകൊടുക്കുന്ന നേരത്തെ ഈ അമ്മാവൻ കഥ വരൂ അതിനെ പിടിക്കാനുള്ള ശ്രമം നമുക്കില്ല പിന്നീട് എന്നതിനാൽ അത് ഒരു കഥയായി തീരുന്നു. ട്രെൻഡിനനുസരിച്ചു നിന്ന പത്രോസിന്റെ നിലപാടിനെ പൗലോസ് ശാസിച്ചതു നമുക്കേവർക്കും അറിയാവുന്നതാണല്ലോ.

ഇന്ന് ട്രെൻഡിന് അനുസരിച്ചുള്ള സുവിശേഷങ്ങൾ ആണ് ലഭ്യം എന്നതിനാൽ ഒരു തലമുറ സത്യ സുവിശേഷത്തിൽ ബലഹീനരായി വളർന്നു വരുന്നു.അവർക്കു മുൻപിൽ അനുഗ്രഹങ്ങളും അത്ഭുതങ്ങളും രക്ഷയുടെയും വേര്പാടിന്റെയും വിശുദ്ധിയുടെയും സുവിശേഷത്തിൽ പരം ലഭിക്കുന്നതിനാൽ മാനത്തിരിക്കുന്ന അമ്പിളി അമ്മാവനെ കാണുന്ന ലാഘവത്തോടാണ് അവർ വലിയവനായ ദൈവത്തെ ദർശിക്കുന്നത്. അല്ലെങ്കിൽ നാം ദൈവത്തെ അറിയേണ്ടുന്ന പോലെ തലമുറയെ അറിയിക്കുക എന്ന ദൈവീക താല്പര്യത്തെ മറന്നു താത്ക്കാലിക താല്പര്യങ്ങൾ മുൻനിർത്തി മാത്രം ദൈവത്തെ അനൗഷിക്കുന്നു.
വേദികളുടെ സ്വഭാവമനുസരിച്ചു മാറുന്നതല്ല സുവിശേഷം അത് വിശേഷമുള്ളതാക്കുവാൻ നമ്മുക്ക് കഴിയേണം. അത് വിശേഷത ഉള്ളതല്ലെങ്കിൽ അമ്പിളി അമ്മാവന്റെ കഥയായി തീരുന്നു. ഇന്നുള്ള വേദികളിൽ സുവിശേഷത്തിലും അധികം വിശേഷങ്ങളാണ് അതാണ് ട്രെൻഡ്. വേദികൾ കയ്യിലെടുക്കേണം എങ്കിൽ വിശേഷം പറയണം. സ്തോത്രവും ഹാലേലുയ്യായും സ്വതവേ വന്നില്ലെങ്കിലും വരുത്തും അതാണ് ട്രെൻഡ്. നാട്ടു വിശേഷം പറഞ്ഞാലും സ്തോത്രം പറയേണ്ടുന്ന
ഗതികേടിലാണ് കാര്യങ്ങൾ.
ഉല്പത്തി 18:19 യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

നമ്മുടെ തിരഞ്ഞെടുപ്പിന് ദൈവസന്നിധിയിൽ വ്യക്തമായ താല്പര്യങ്ങളുണ്ട് തലമുറകളെ യഹോവയുടെ വഴികളെ കാണിച്ചു, അതിന് വഴി നടത്തേണ്ടവരും ആകുന്നു നാമോരോരുത്തരും.വളർന്നു വരുന്ന തലമുറ അമ്പിളി അമ്മാവനെ കാണുന്ന ലാഘവത്തോടല്ല തീഷ്ണതയുള്ള ദൈവത്തെ അറിയേണ്ടുന്ന വിധത്തിൽ അറിയിച്ചു വളർത്തുവാൻ ഇന്നുള്ള ട്രെൻഡുകൾ മാറ്റി, സത്യത്തിലും ആത്മാവിലും ദൈവത്തെ അനേഷിക്കുന്ന തലമുറകളെ ഒരുക്കുവാൻ നാം ഒരുങ്ങേണ്ടിയിരിക്കുന്നു.

പത്രോസിന്റെ ഒരു ശുശ്രൂഷയിൽ 3000 പേര് വിശ്വസിച്ചു സഭയോട് ചേർന്നു. അത് പിതാക്കന്മാരുടെ കാലത്തും സംഭവിച്ചു കൊണ്ടിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു.
ദൈവഹിതം നടന്നിടത്തൊക്കെയും ദൈവപ്രവർത്തിയും നടന്നു. സുവിശേഷ പ്രവർത്തനങ്ങൾക്ക് എതിരായി ലോകം ഒരുമിക്കുമ്പോൾ സത്യ സുവിശേഷത്തിനു മാത്രമേ അതിനെ നേരിടുവാൻ കഴിയു. അതിനു തടയിടാൻ ആർക്കും കഴിയില്ല.എന്നാൽ സുവിശേഷഘോഷണത്തിന്റെ പേരിൽ പൊടിപൊടിക്കുന്ന സ്റ്റേജ് ഷോകൾ പ്രതിസന്ധിയിൽ തരണം ചെയ്യപ്പെടാൻ പാടുപെടും.
അനുഗ്രഹത്തിന്റെയും ഫ്ലെക്സുകളിൽ നിറയപെടുന്ന ട്രെൻഡേർസും
അവർ വാർത്തെടുക്കുന്ന ദുർബല വിശ്വാസികളും മുൻപിലുള്ള കാലങ്ങൾ തരണം ചെയ്യുമോ? കാലം നമ്മോടു സംസാരിക്കട്ടെ.

കർത്താവിനെ കുറിച്ചുള്ള അറിവ് തലമുറകളിൽ വളർത്തിയെടുത്താൽ ആ കാലങ്ങൾ തരണം ചെയ്യപ്പെടും എല്ലാം ചേതമെന്നെണ്ണുവാൻ പൗലോസ് അപ്പോസ്തലനെ ബലപ്പെടുത്തിയ സാക്ഷ്യം നമ്മുക്ക് മുൻപിൽ ഉണ്ടല്ലോ.അതിനായി അദ്ദേഹത്തെ ഒരുക്കിയത് സ്വർഗ്ഗീയ വെളിപാടുകൾ ആയിരുന്നു എങ്കിൽ, മാനത്തിരിക്കുന്ന അമ്പിളി അമ്മാവനെ കാട്ടി പാലുകുടിപ്പിക്കുന്ന തന്ത്രമല്ല കാലഘട്ടത്തിന്റെ ആവശ്യം. പ്രതികൂലതയുടെ മധ്യത്തിലും വേരുറച്ചു വിശ്വാസത്തിൽ നിൽക്കുവാൻ പ്രേരണ നൽകുന്ന സത്യസുവിശേഷം കൃപയുടെ ആത്മാവിനാൽ അനേകരിലേക്കു പകരുകയത്രേ വേണ്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.