ദൈവജനം ക്രിസ്തുവിൽ വസിക്കുക. റവ. ടി. ജെ സാമുവൽ.

ഷാജി ആലുവിള

മാവേലിക്കര: കർത്താവിനു വേണ്ടിയുള്ള സമർപ്പണത്തിൽ അനേക എതിർപ്പുകൾ നേരിട്ട വ്യക്തിയാണ് പൗലോസ് ശ്ലീഹ. അവനിൽ ഇരിക്കയും അനുരൂപപ്പെടുകയും ചെയ്തപ്പോൾ ആണ് പൗലോസിന് ഓട്ടം തികക്കാൻ ഇടയായത്. അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ പ്രഥമ കൂട്ടായ്മ യോഗത്തിൽ സംസാരിക്കുക ആയിരുന്നു റവ. ടി. ജെ. സാമുവൽ. മാവേലിക്കര സെക്‌ഷൻ പ്രസ്‌ബിറ്റർ റവ. ടി. ജി. ശാമുവേൽ അധ്യക്ഷത വഹിച്ചു. സെക്ഷൻ സെക്രട്ടറി റവ. സതീശൻ സങ്കീർത്തന പ്രഭാഷണം നടത്തി. ട്രഷറർ റവ. സാം ജോൺ സ്വഗതം പറഞ്ഞു. മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ.പി. വർഗ്ഗീസ് ആരാധനക്ക് നേതൃത്വം വഹിച്ചു.

ഈ കാലഘട്ടത്തിൽ മാനുഷികമായ ബുദ്ധിയാൽ അല്ല ജനത്തിലേക്ക് ഒഴുകി ചെല്ലേണ്ടത്. ദൈവകൃപയിൽ ആത്മ പ്രവാഹത്തോടെ സമൂഹത്തിലേക്ക് നാം ഇറങ്ങിചെല്ലണം. യേശു സാക്ഷാൽ മുന്തിരി വള്ളിയും നമ്മൾ കൊമ്പുകളും ആകുന്നു. ശരീരത്തിന് അവയവങ്ങളുമായുള്ള ബന്ധം പോലെ ആണ് യേശുവും നമ്മളും തമ്മിൽ. ആത്മലോകത്തിലുള്ള ഏത് ശുശ്രൂഷക്കും യേശുവിൽ നാം വിശുദ്ധിയോടെ നിൽക്കണം. യേശുവിനെ പിരിഞ്ഞുകൊണ്ട് ആർക്കും ഒന്നും ചെയ്യുവാൻ പറ്റില്ല. നമ്മെ വിശേഷിപ്പിക്കുന്നത് ഈ ലോകത്തിന്റെ പ്രതാപങ്ങൾ ആകരുത്. ദൈവ ജീവന്റെ ശക്തി നമ്മിലേക്ക് ഒഴുകി ഇറങ്ങുമ്പോൾ ആണ് നാം ജീവനുള്ളവരാകുന്നത്. അപ്പോൾ ആണ് ശുഷ്‌ക്കിച്ച അവസ്ഥകളിൽ നിന്ന് സഭകൾ ഉദ്ധാരണം പ്രാപിക്കുകയും വളർച്ചയിലേക്ക് എത്തുകയും ചെയ്യുന്നത്.

ആത്മമണ്ഡലം അറിയാത്തവരുടെ മധ്യത്തിൽ ആത്മനിയന്ത്രണത്തോടെ മുന്നേറുക. ഒരു വൃക്ഷത്തിന്റെ ഓരോ നാമ്പിനും ജീവന്റെ തുടിപ്പുള്ളതുപോലെ നമ്മിലും പരിശുദ്ധാത്മാവിന്റെ ചലനം വെളിപ്പെടണം. വളർച്ച ഇല്ലാത്ത സഭയും ഉയർച്ചയില്ലാത്ത വ്യക്തികളും ആത്മാവിന്റെ ചലനത്തിൽ ക്രിസ്തുവിൽ വസിച്ചാൽ വളർച്ച ഉറപ്പാണ്. ഓരോ ദൈവമക്കളും പ്രതിദിന പുതുക്കത്തിൽ മുന്നേറുക. അതിന് അവനിൽ വാസിക്കയും ജീവിക്കുകയും വേണം. അവനിൽ വാസിക്കാത്തതിനെ വെട്ടികളയുകയും മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അതിനെ കത്തിച്ചുകളയുകയും ചെയ്യും. പീഢകളുടെ നടുവിൽ ഒന്നായി നമുക്ക് ഉണരാം, ഒന്നായി അവനിൽ വസിക്കാം. സാഹചര്യങ്ങൾ നമുക്ക് അനുകൂലമല്ല. ഉണരുക സഭയെ ഉയർത്തുക ശിരസെ സുവിശേഷത്തിൻ കാഹളധ്വനി ഉയർത്തുവാൻ സർവ്വോപരി ആത്മ ശക്തി നമ്മെ നായിക്കട്ടെ എന്നും, മനുഷ്യനെ രൂപന്തരപ്പെടുത്തുന്ന ശക്തി വാചനത്തിനുണ്ട്, സ്നേഹമാണ് ദൈവീക ഉപദേശത്തിന്റെ പ്രധാന പാഠം എന്നും വിധ്വെഷവും മത വൈരാഗ്യങ്ങളും വർധിക്കുന്ന ഇക്കാലത്ത് ലോകത്തിന് ആവശ്യം സ്നേഹമാണെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ സമ്മേളനത്തിൽ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.