മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് വലിയ വിജയത്തോടെ സമാപിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി. വൈ.പി.എ. യുടെ ആഭിമുഖ്യത്തിൽ ഇന്ന്‌ കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടന്ന മെഗാ ബൈബിൾ ക്വിസ് വലിയ വിജയത്തോടെ സമാപിച്ചു. എല്ലാവരും ആവേശത്തോടെ പങ്കുകൊണ്ടത് വിജയത്തിന് കാരണമായി തീർന്നു. ഇതിൽ ഒന്നാം സ്ഥാനം അഞ്ജു ജിബിൻ ആൻഡ് പാർട്ടി (കൊട്ടാരക്കര സെന്റർ), രണ്ടാം സ്ഥാനം സിബി ദിലീപ് ആൻഡ് പാർട്ടി(പത്തനാപുരം സെന്റർ), മൂന്നാം സ്ഥാനം ഷെറിൻ ആൻഡ് പാർട്ടി(ചാത്തന്നൂർ സെന്റർ) എന്നിവർ കരസ്ഥമാക്കി. പാസ്റ്റർ വർഗീസ് മത്തായി ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ബിൻസ് ജോർജ്(കൊട്ടാരക്കര മേഖല പി.വൈ.പി.എ പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഇവാ. ഷിബിൻ ശാമുവേൽ (കേരള സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി) ആശംസ അറിയിച്ചു. പാസ്റ്റർ മനോജ് റാന്നി ബൈബിൾ ക്വിസിന് നേതൃത്വം കൊടുത്തു. ഈ പ്രോഗ്രാം വലിയ വിജയം തന്നെ ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു. കൊട്ടാരക്കര മേഖല പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.

-Advertisement-

You might also like
Comments
Loading...