ലേഖനം: ഞാൻ എന്ന ഈഗോ വില്ലനാകുമ്പോൾ. ഒരു മനശാസ്ത്ര വീക്ഷണം

പാസ്റ്റർ ബൈജു സാം നിലമ്പൂർ

ഒന്ന് സ്വയം താഴാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളൊക്കെ നമ്മുക്കുളളും. അതുവഴി കുടുംബത്തിലും സഭയിലും സമൂഹത്തിലും സ്വസ്ഥതയും സമാധാനവും കൈവരിക്കാൻ കഴിയും.

റ്റവും മോശപ്പെട്ട ഒരു വാക്ക് ദൈനദിന ജീവിത വ്യവഹാര സംസാര മേഘലകളിൽ നമ്മൾ കേൾക്കുന്നുണ്ടെങ്കിൽ അത് ഞാൻ എന്ന ഭാവത്തെ മുൻ നിർത്തുന്ന “ഞാൻ” എന്ന വാക്കാണ്. ഇത് വരുത്തി വെയ്ക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല… സമൂഹത്തിലും, വീട്ടിലും, സഭയിലും ,ഇത്തരം സ്വഭാവക്കാരെ കാണാൻ സാധിക്കും.. ഞാനാണ് ആ സഭ പണിതത്, ഞാൻ ആണ് അതിന് കാശ് കൊടുത്തത്,ഞാൻ ആണ് അതിന് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തത്… എല്ലാം ഞാനാണ്.

ഞാനാണ് അതെല്ലാം തീരുമാനിച്ചത് ,എനിക്കേ അതൊക്കെ ചെയ്യാൻ കഴിയും…. തുടങ്ങിയ ഞാൻ എന്ന മയം ചേർത്ത് സംസാരിക്കുന്നവർ ഞാൻ എന്ന ഭാവം ഉള്ളവരാണ്. എല്ലാവരും എന്നെ കണ്ടോണം എന്നെ വിളിച്ചോണം എന്നോട് ചോദിച്ചിട്ടേ ഓരോ കാര്യങ്ങൾ നടത്താനും തീരുമാനിക്കാനും പാടുള്ളൂ എന്ന മനോഭാവം ഞാൻ എന്ന ഭാവം ഉള്ളവരിൽ കാണാൻ സാധിക്കും.

അവർ ആർക്കും കീഴ്പ്പെടുന്നവരും മിതത്വം പാലിക്കുന്നവരും ആയിരിക്കയില്ല. അവരുടെ താൽപ്പര്യ പ്രകാരമാണ് ഓരോ വിഷയങ്ങൾ മുന്നോട്ട് പോകുന്നെങ്കിൽ അവർ ശാന്തന്മാരായിരിക്കും അല്ലെങ്കിൽ അങ്ങനെ ഉള്ളവർ വളരെ അസഹിഷ്ണുത ഉള്ളവരായി കാണപ്പെടും. ഞാൻ എന്ന കക്ഷി അവരെ ഒരിക്കലും സഹിഷ്ണതയിലും സൗമ്യതയിലും മുന്നോട്ട് കൊണ്ട് പോകുകയില്ല. ഏതെങ്കിലും കാര്യത്തിൽ ഞാൻ എന്ന “ഞാൻ” പങ്കാളിത്തം വഹിക്കാത്ത കാര്യങ്ങൾ ഉണ്ടായാൽ അങ്ങനെ ഉള്ളവർ അസ്വസ്ഥതരും മാനസിക സംഘട്ടനം വൃഥാ ചുമക്കുന്നവരും ആയിരിക്കും.

ചിലർ ആകട്ടെ പ്രശ്നങ്ങളും, സൗന്ദര്യ പിണക്കങ്ങളും വന്നുപ്പെട്ടാൽ അത് ഒരു വാക്ക് കൊണ്ട് തീർക്കാൻ തുനിയാതെ അവരുടെ ഈഗോ എന്ന മനുഷ്യൻ പ്രബലപ്പെടുത്താൻ ഇടവരുത്തും… അങ്ങനെ ഒന്നാം ക്ലാസിലെ പിളളാരുടെ സ്വഭാവവും പശുവിന്റെ ശരീരം കൊണ്ട് നടക്കും. യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരാൾക്ക് മറ്റോരാളോട് ഏത് പ്രശനങ്ങളുടെ നടുവിലും സഹകരിക്കാനും സ്നേഹിക്കാനും കഴിയണമെങ്കിൽ ഞാൻ എന്ന ഈഗോ പാടേ വേരോടെ പിഴുതെടുത്ത് കളയുന്നവർക്കേ കഴിയുകയുള്ളൂ. ഞാൻ ഏതാണ്ട് ഒക്കെ ആണ് എന്ന ഭാവം നശിക്കുന്ന ഇടത്തെ, സമാധാനവും സഹോദര്യവും സ്വസ്ഥയും അനുഗ്രഹവും ഉണ്ടാകുകയുളളും.

ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു.. ഞാനിരുന്നപ്പോൾ ഇതിനെക്കാട്ടിലും എത്രയോ ഭംഗിയായി കാര്യങ്ങൾ നടത്തുമായിരുന്നു… എന്നിങ്ങനെ ഉള്ള പ്രയോഗം “ഞാൻ “എന്ന ഭാവം ഉള്ളിൽ മുറ്റി നിൽക്കുന്നവരുടേതാണ്.

ഇത്തരം സ്വഭാവങ്ങൾ സഭയിലും വീട്ടിലും സമൂഹത്തിലും അസ്വരാസ്യങ്ങൾ സൃഷ്ട്ടിക്കാറുണ്ട്. ഞാൻ എല്ലാവരെക്കാട്ടിലും എല്ലാം നിലയിലും കേമൻ ആണെന്നുളള ആന്തരീക വൃഥാ തോന്നൽ ആണ് ഞാൻ എന്ന് ഭാവത്തിലേക്ക് നയിക്കുന്നത്. ഒരോരുത്തൻ മറ്റോരുത്തനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണട്ടെ എന്ന വാക്യം ഏറ്റെടുത്ത് സമർപ്പിക്കപ്പിട്ടവർക്ക് ഈഗോ ക്ളാഷ് ഉണ്ടാവുകയില്ല.

പണം പ്രതാപം ജോലി കുല മഹിമ, സൗന്ദര്യം സ്വത്ത് ഇതെല്ലാം ഞാൻ എന്ന ഭാവത്തെ ത്വരിതപ്പെടുത്തുന്നതാണ് .എന്തെല്ലാം ഉണ്ടോ അതെല്ലാം ഉടയവന്റെ കൃപ ആണെന്ന് തിരിച്ചറിയുകയും തന്നവന് അതെല്ലാം എടുത്ത് കളയാൻ ഒരു സെക്കന്റ് പോലും വേണ്ട എന്ന തിരിച്ചറിവ് ഉണ്ടാകുന്ന ഇടത്ത് ഞാൻ എന്ന ഭാവം ഉണ്ടാകുകയില്ല..

ഞാൻ എന്ന ഭാവത്തിന് എതോ കുറച്ചിൽ ഉണ്ടാകും എന്ന മിഥ്യാധാരണയാൽ തെറ്റ് പറ്റിയാൽ പോലും അത് അംഗീകരിക്കാൻ കഴിയാത്ത മനസ്സിന്റെ ഉടമസ്ഥരായി അങ്ങനെ ഉള്ളവർ മാറുന്നു. ഞാൻ എന്ന ഭാവം ആ വ്യക്തിയെ വിട്ടുവീഴ്ചക്കോ ,അനുരഞ്ജനത്തിനോ, സംയമനത്തിനോ അനുവദിക്കാതെ പകയുടെയും വിദ്വേഷത്തിന്റെയും ,മാനസിക സംഘർഷത്തിന്റെയും നീരാളി പിടുത്തത്തിൽ തളച്ചിടും. സ്വയം ചെറുതാകാൻ കഴിയാത്തയിടത്ത് ഞാൻ എന്ന ഭാവം തല ഉയർത്തി തന്നെ നില കൊള്ളും.

ഏറ്റവും ഉന്നതനായ ദൈവം യാതൊരു ഈഗോയും ഞാൻ എന്ന ഭാവവും കാണിക്കാതെ ഇരുന്നതുകൊണ്ടാണ് നമ്മെ പോലെ ഒരുവനായി ഈ ഭൂമിയിൽ അവതരിച്ചത്… സൃഷ്ട്ടിതാവ് തന്റെ മഹത്വം എല്ലാം മാറ്റിവെച്ച് സൃഷ്ടികളുടെ കൂടെ നടന്നു, സ്നേഹിച്ച്, ക്ഷമിച്ച്,സഹിച്ച്,സൃഷ്ട്ടികളുടെ മുൻമ്പാകെ വിസ്താരത്തിന് ഏൽപ്പിക്കപ്പെട്ട് ,,ഞാൻ എന്ന ഭാവവും ഈഗോ എന്ന നശീകരണ സ്വഭാവവും ,തകർത്ത് മാനവ കുലത്തിന് ഉദാത്തമായ മാതൃക കാട്ടി തന്നു … അങ്ങനെ ആത്യന്തിക വിജയവും ക്രിസ്തു കൈവരിച്ചു…

യേശു സ്വയം ചെറുതാകാൻ തയ്യാറായപ്പോൾ ആണ് മാനവ കുലത്തിന് രക്ഷ എന്ന വിലയേറിയ ദാനം ലഭ്യമായത്. ഒന്ന് സ്വയം താഴാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളൊക്കെ നമ്മുക്കുളളും.അതുവഴി കുടുംബത്തിലും സഭയിലും സമൂഹത്തിലും സ്വസ്ഥതയും സമാധാനവും കൈവരിക്കാൻ കഴിയും.

നമ്മളെ കണ്ടമാനം ഭരിക്കുന്ന മറ്റുള്ളവരിൽ നിന്ന് നമ്മെ അകറ്റുന്ന ,ഞാൻ ഏതാണ്ട് ആണ് എന്ന ചിന്ത ഉളവാക്കുന്ന “ഞാൻ” എന്ന വില്ലനെ ഇല്ലാതാക്കി വളരെ സംതൃപ്തപരവും സന്തോഷകരവുമായ ആത്മീക, ഭൗമീക ജീവിതം നയിപ്പാൻ ദൈവം നമ്മേ സഹായിക്കട്ടെ…

പാസ്റ്റർ ബൈജു സാം നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.