ഏകദിന വനിതാ സെമിനാർ നടന്നു

ഷാജി ആലുവിള

അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിലെ 50 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി ഏകദിന സമ്മേളനം നടന്നു. അഞ്ചൽ ഏ.ജി സഭയിൽ വെച്ച് ഇന്നു രാവിലെ 10 മണിക്ക് സെക്ഷൻ പ്രസ്‌ബിറ്റർ റവ. തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ഉൽഘാടനം ചെയ്തു. സെക്ഷൻ W.M.C യുടെ സഹകരണത്തിൽ നടത്തിയ സമ്മേളനത്തിൽ നൂറിലധികം ആളുകൾ സംബന്ധിച്ചു. മലയാളം ഡിസ്ട്രിക്ട് W.M.C പ്രസിഡണ്ട് എൽ. പൊടിയമ്മ ടീച്ചർ ആശംസ അറിയിച്ചു.

ആദ്യ സെക്ഷനിൽ മുൻ ഡിസ്ട്രിക്ട് W.M.C പ്രസിഡന്റ് മറിയാമ്മ സാമുവേൽ ശുശ്രൂഷിച്ചു. വിശുദ്ധ ബൈബിളിലെ സുവിശേഷ വനിതകൾ ഏത് പ്രതിസന്ധികളിലും വിശ്വാസത്തിൽ ഉറച്ചു നിന്നു പ്രാർത്ഥനയോടെ മുന്നേറിയതിനാൽ അപ്പോസ്തലന്മാർക്ക് കൈത്താങ്ങായി തീർന്നു. അതു സുവിശേഷ വ്യാപ്തിയ്ക്ക് കാരണമായി മാറി എന്നും മറിയാമ്മ സാമുവേൽ ഓർമ്മിപ്പിച്ചു.
തുടർന്നുള്ള രണ്ടാം സെക്ഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവേൽ ക്ലാസ് നയിച്ചു. പ്രായം ആയ സ്ത്രീകൾ യൗവ്വനക്കാരികളെ നേർവഴിക്കു നടത്തുന്ന ലീഡർമാരും അധ്യാപികമാരും ആകുന്നു. കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്ക് ഭർതൃ പ്രിയരായി മക്കളെ നന്നായി വളർത്തുന്നവരും ആകേണ്ടതിനു നന്നായി ഉപദേശിക്കേണ്ടവരുമാണ് മധ്യവയസ്‌കരെന്നും, വീട്ടുകാര്യം നന്നായി നോക്കുന്നവരും, സുബോധം ഉള്ളവരും, പാതിവ്രത്യത്തോടെ കുടുംബം നയിച്ചു ഭർത്താവിനു കീഴടങ്ങി ജീവിക്കണമെന്നും ഈ തലമുറയെ പഠിപ്പിക്കുന്ന അധ്യാപകരും ലീഡേഴ്‌സും ആകുന്നു നിങ്ങൾ എന്നും വചന ശുശ്രൂഷയിൽ റവ.ടി ജെ സാമുവേൽ ഓർമിപ്പിച്ചു.

തികഞ്ഞ ആരാധനാന്തരീക്ഷത്തിൽ നടന്ന ഈ ആത്മീയ സമ്മേളനം കടന്നു വന്ന ജനങ്ങൾക്ക് വാർദ്ധക്യത്തിലും ദൈവത്തിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടാം എന്നുള്ള ഒരു ബോധവൽക്കരണം കൂടി ആയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.