പി.വൈ.പി.എ കൊട്ടാരക്കര മേഖല യൂത്ത് ക്യാമ്പ്

കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ “എൻറ്റ്റസ്റ്റ് 2019 “യൂത്ത് ക്യാമ്പ് ഒക്ടോബർ 7 ഉച്ചകഴിഞ്ഞു 3 മണി മുതൽ 8 വൈകിട്ട് ആറുമണി വരെ കൊട്ടാരക്കര ബ്രദറൺ ഹാളിൽ വച്ച് നടത്തപ്പെടും. ഐ.പി.സി കൊട്ടാരക്കര മേഖല വർക്കിങ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എം. പൗലോസ്(രാമേശ്വരം), പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), ഇവാ.ഷിബിൻ ശാമുവേൽ (കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി), ഇവാ. ഇസ്മായേൽ സി.എ (ലൗവ് ജീസസ് ക്യാമ്പയിൻ) എന്നിവർ ക്ലാസുകൾ നയിക്കും. ബിജോയി തമ്പി (ദുബായ്) സ്റ്റാൻലി (തിരുവനന്തപുരം), ജോൺസൺ ഡേവിഡ്(അടൂർ ), സ്റ്റാൻലി (വയല) എന്നിവർ ആരാധനക്ക് നേതൃത്വം കൊടുക്കും.ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കൊട്ടാരക്കര മേഖല പി.വൈ.പി.എ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like