ചർച്ച് ഓഫ് ഗോഡ് സൗത്ത് സോൺ സൺഡേ സ്കൂൾ ക്യാമ്പിന് അനുഗ്രഹ സമാപ്തി

തിരുവനന്തപുരം: സെപ്റ്റംബർ 12,13, 14 തീയതികളിൽ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സൗത്ത് സോൺ ക്യാമ്പ് അനുഗ്രഹ പ്രദമായ നിലയിൽ തിരുവനന്തപുരം മണ്ണന്തലയിലുണ് മാർത്തോമ്മ ക്യാമ്പ് സെൻററിൽ വച്ച് നടന്നു. 131 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പാസ്റ്റർ ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വത്സലദാസ് അദ്ധ്യക്ഷനായിരുന്നു. സോണൽ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

post watermark60x60

15 കുട്ടികൾ രക്ഷിക്കപ്പെടുകയും 13 പേർ സ്നാനപ്പെടുവാനായി തീരുമാനിക്കുകയും 8 പേർ അഭിഷേകം പ്രാപിക്കുകയും 35 പേർ ദൈവവേലക്കായി സമർപ്പിക്കപ്പെടുവാനും ഇടയായി. മാനസിക സമ്മർദ്ധത്തിലും ആത്മഹത്യാ പ്രേരണയിലും പ്രേമബന്ധങ്ങളിലും കുടുങ്ങി കിടന്ന ചിലരെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ക്യാമ്പ് കാരണമായി.

ബ്രദർ ഷാർലറ്റ് മാത്യു, പാ. സാം ജി. എസ്, ഡോ. സജി കെ. പി, പാ. ഷിബു മാത്യു, ഡോ. ജേക്കബ് മാത്യു, പാ. സാംകുട്ടി, പാ. സാലു വർഗ്ഗീസ് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Download Our Android App | iOS App

-ADVERTISEMENT-

You might also like