രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 56-മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 4 മുതൽ 6 വരെ

വാർത്ത : ജോൺ മാത്യു ഉദയ്പുർ

ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 56-മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 4 മുതൽ 6 വരെ സഞ്ജയ്‌ പാർക്കിനടുത്തു സ്ഥിതിചെയ്യുന്ന ചർച്ചിന്റെ അങ്കണത്തിൽ നടക്കുന്നതാണ്. രാവിലെയും വൈകിട്ടുമായി നടക്കുന്ന സെഷനുകളിൽ പ്രഗത്ഭരായ ദൈവദാസന്മാരെ കൂടാതെ മുഖ്യപ്രസംഗികനായ പാസ്റ്റർ നൂറുദ്ദിൻ മുല്ലയും തിരുവചനഘോഷണം നടത്തും. ആർ പി സി ഗായകസംഘം ആരാധനക്ക് നേതൃത്വം നൽകും.

വടക്കേ ഇന്ത്യയുടെ അപ്പൊസ്തലൻ എന്ന് വിശേഷിക്കപ്പെടുന്ന, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ് മാത്യൂസ് ദൈവം കൊടുത്ത ദർശനപ്രകാരം, 1963-ൽ ഒരു ചെറിയ വാടകമുറിയിൽ ആരംഭിച്ച പ്രാർത്ഥനകൂട്ടം ആണ് ഇന്ന് 800-ൽ അധികം വിശ്വാസികളുള്ള ഒരു സ്ഥാനീയ സഭയായി വളർന്നു നിൽക്കുന്നത്. ഡോ. തോമസ് മാത്യൂസിന്റെയും സഹധർമ്മിണി മേരി മാത്യൂസിന്റെയും പ്രാർത്ഥനയുടെയും അക്ഷീണ പരിശ്രമത്തിന്റെയും ഫലമായി ധാരാളം തദ്ദേശ്ശവാസികളും ഉദ്യോഗാർത്ഥം ഉദയ്പൂരിൽ എത്തിച്ചേർന്ന വിവിധ സംസ്ഥാനക്കാരും ഒരുമിച്ചു ചേർന്ന് അരനൂറ്റാണ്ടിലേറെയായി ഇവിടെ ആരാധിച്ചു പോകുന്നു. പാസ്റ്റർ ഡോ. പോൾ മാത്യൂസിന്റെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു ഭരണസമിതിയാണ് ആർ പി സി ക്ക് ഉള്ളത്. 13 ഏരിയകളായി തിരിച്ചു, ആഴ്ചയിൽ ഓരോ ദിവസവും രണ്ടു ഏരിയകളിൽ കോട്ടേജ് മീറ്റിംഗുകൾ നടന്നുവരുന്നു. വർഷംതോറും നടത്തിവരുന്ന യുവജന-സൺ‌ഡേ സ്കൂൾ ക്യാമ്പുകൾ, സോദരിസമാജം കോൺഫെറെൻസുകൾ മുതലായവ യൗവനക്കാർക്കു ആത്‌മീയ മാർഗദർശകങ്ങൾ ആണ്.

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ ചുവടുപിടിച്ചു ഡോ. മാത്യൂസ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ എന്ന പ്രസ്ഥാനം ആരംഭിക്കുകയും, ഇത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ 1500-ൽ പരം പ്രാദേശിക സഭകൾ ഉള്ള ഒരു പ്രസ്ഥാനമായി വളരുകയും ചെയ്തിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.