ദൈവസാന്നീധ്യം ഇറങ്ങി വന്ന യുവജന ക്യാമ്പിന്റെ രണ്ടാം രാത്രി

ഷാജി ആലുവിള

കുട്ടിക്കാനം: പുക പടലം പോലെ കോടമഞ്ഞിനെ പരത്തി ഇളം കാറ്റിനാൽ തണുപ്പേകുന്ന അന്തരീക്ഷത്തിൽ, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിട്രിക്ട് യുവജന വിഭാഗം ആയ സി.എ. ക്രമീകരണം ചെയ്ത ക്യാമ്പിന്റെ രണ്ടാം രാത്രി സമ്മേളനം വൈകിട്ട് 5.30 ന് പ്രാർത്ഥിച്ച് ആരംഭിച്ചു. ദക്ഷിണ മേഖല ഡയറക്ടർ റവ. പി.കെ.ജോസ് അധ്യക്ഷത വഹിച്ചു. അനുഗ്രഹീത ഗാനശുശ്രൂഷയിൽ യുവജനങ്ങൾ ഏറ്റു പാടി….നീ മാത്രം നല്ലവൻ… യോഗ്യൻ യേശുവേ… നീ നല്ലവൻ… നീ നല്ലവൻ…!!
രാത്രി സമ്മേളനത്തിന്റെ ആദ്യ സെക്ഷനിൽ മുൻ ഡിസ്ട്രിക്ട് സി.എ. പ്രസിഡണ്ട് റവ. റോയ്സൺ ജോണി “ജയാളിയായ ക്രിസ്തു” എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി ക്ലാസെടുത്തു.

post watermark60x60

വെളിപ്പാട്: 5: 5 ; യോഹ:16: 3 നെ ആധാരമായുള്ള സന്ദേശം യുവജനങ്ങളെ വളരെ സ്വാധീനിച്ചു. നിരന്തര മായി തോറ്റവരും, ജയം എന്തെന്ന് അറിയാത്തവർക്കും ജയം നേടുവാനുള്ള സ്ഥലം ആണ് കാൽവറി ക്രൂശ്. ദൈവം നോക്കുന്നത് ജഡത്തെ ജയിക്കുന്നവരെ ആണ് ജനത്തെ ജയിക്കുന്നവരെ അല്ല. നാം പാപത്തെയും, പാപ സാഹചര്യങ്ങളെയും , പാപ ശൈലികളെയും, പാപ സംസ്കാരത്തെയും അതിജീവിച്ചു വിജയം കൈവരിക്കണം. അതിന് നാം ദൈവത്തിൽ നിന്നും ജനിച്ചവരാകണം, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ശക്തരാകണമെന്നും ദൈവ വാചനത്താൽ നായിക്കപ്പെടുന്നവരും ആയി ജീവിതത്തിൽ മുന്നേറിയാൽ പൂർണ ജയം പ്രാപിച്ചു പ്രതിഫലത്തിനുള്ള യോഗ്യതാ പഥത്തിൽ എത്തുവാൻ ഇടയാകും എന്നും പാസ്റ്റർ റോയ്സൺ പ്രസ്താവിച്ചു. തുടർന്ന് റവ. ഡോ. ഷിബു സാമുവൽ ധ്യാന ക്ലാസിന് നേതൃത്വം വഹിച്ചു. റോമർ: 8: 31- 39 വരെ ആയിരുന്നു ആധാര വാക്യങ്ങൾ.”ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ” എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു സന്ദേശം. എതിരാളികൾ നമുക്ക് ഉണ്ടാകണം എങ്കിൽ അടിസ്ഥാനമായ കാരണങ്ങൾ അതിന്റെ പിന്നിൽ കാണും എന്നു മനസിലാക്കണം. തന്റെ ജീവിതത്തിൽ എതിരാളികളെ എങ്ങനെ ജയിച്ചു എന്നും, എങ്ങനെ തെറ്റുകളെ തിരുത്തി അതിജീവിച്ചു എന്നുമുള്ള അനുഭവ സാക്ഷ്യത്തെ ഘരഘോഷത്തോടെ ആണ് യുവജനങ്ങൾ സ്വീകരിച്ചത്.

ക്രിസ്തുവിൽ ജയാളി ആകണം എങ്കിൽ ജീവിതത്തിൽ പാപ സ്വഭാവങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ആത്മാവിന്റെ ബലത്തിൽ മുന്നേറുക എന്നും, വൻ പരാജയങ്ങ ളെ മാറ്റി വൻ വിജയം പ്രാപിക്കണം എങ്കിൽ സമയം താക്കത്തിൽ ഉപയോഗിക്കുന്നവർ ആയിരിക്കണം നാമെന്നും സമയത്തെയും അവസരത്തെയും തിരിച്ചറിവോടു കൂടി ഉപയോഗിച്ചുകൊണ്ട് അലസത ഉപേക്ഷിച്ചു ജയാളികൾ ആകണമെന്നും, പരാജയപ്പെട്ടാൽ പരിശ്രമം ഉപേക്ഷിക്കാതെ മുന്നേറിയാൽ പൂർണ്ണ ജയം പ്രാപിക്കുവൻ ഇടയാകും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
9.30 മുതൽ 10.30 വരെ ടോക് ഷോ യും നടന്നു. പാസ്റ്റർ സാം യൂ ഇളമ്പൽ, ജിനു വർഗ്ഗീസ്, മറ്റ്‌ കമ്മറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിന് മേൽ നോട്ടം വഹിക്കുന്നു. ക്രിസ്തീയ സാഹിത്യകാരൻ ഷാജൻ ജോൺ ഇടക്കാട് രാത്രി സമ്മേളനത്തിൽ പങ്കെടുത്ത് അഭിനന്ദനങ്ങൾ അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് 1925 ൽ ആരംഭിച്ച ക്രൈസ്റ്റ് അംബാസിഡേഴ്‌സ്സിന്റെ ചരിത്രവും ഇടക്കാട് പ്രസ്താവിച്ചു.

-ADVERTISEMENT-

You might also like