32-മത് അരാവലി വാർഷിക കൺവെൻഷൻ ഒക്ടോബർ 17 മുതൽ

ഉദയ്പൂർ: ഉദയ്പൂർ (രാജസ്ഥാൻ) ജില്ലയിലുള്ള പാനർവായിലെ അംദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരാവലി ട്രൈബൽ മിഷന്റെ 32-മത് വാർഷിക കൺവെൻഷൻ ഒക്ടോബർ 17 മുതൽ 20 വരെ അംദയിലെ അരാവലി കോംപ്ലക്സിൽ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ഈ ആത്‌മീയ സംഗമത്തിൽ റവ. ഡോ. ജോർജ് മാത്യു (കേരളം), റവ. ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്പൂർ), പാസ്റ്റർ തോമസ് മാത്യു (യു. സ്. എ), പാസ്റ്റർ ബിജു വർഗ്ഗീസ് (കേരളം), പാസ്റ്റർ സന്തോഷ്‌ വർഗ്ഗീസ് (ഡുംഗർപുർ) എന്നിവർ മുഖ്യപ്രാസംഗികർ ആയിരിക്കും. പാസ്റ്റർ നീൽകണ്ട് നേതൃത്വം നൽകുന്ന സംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. സ്ഥാനീയരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ കൺവെൻഷന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ്, ഗ്രാമസുവിശേഷീകരണം ലക്ഷ്യമാക്കി, ആദിവാസികളുടെ ഇടയിൽ പാസ്റ്റർ തോമസ് മാത്യു (മെതുമേൽ, ഏനാത്ത്) ആരംഭിച്ച ഒരു എളിയ പ്രവർത്തനം ആണ് *അരാവലി ട്രൈബൽ മിഷൻ*. ഇന്ന് ഇത് 60-ൽ പരം പ്രാദേശിക സഭകൾ ഉള്ള ഒരു പ്രസ്ഥാനമായി വളർന്നു പന്തലിച്ചിരിക്കുന്നു. ദൈവവേലക്കായി തദ്ദേശ്ശിയരെ വാർത്തെടുക്കുന്നതിനായി ഒരു ബൈബിൾ സ്കൂളും ട്രൈബൽ മിഷന് സ്വന്തമായി ഉണ്ട്.

ട്രൈബൽ മിഷന്റെ തുടർന്നുള്ള പ്രവർത്തനത്തിനു വേണ്ടിയും കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും അനുഗ്രഹത്തിനും വേണ്ടിയും പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.