- Advertisement -

പരാജയത്തെ ഭയപ്പെടാതെ ജയാളി ആകുവാൻ മുന്നേറുക! ഡോ. ജെസ്പിൻ മാലയിൽ

ഷാജി ആലുവിള

കുട്ടിക്കാനം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി.എ യുവജന ക്യാമ്പിന്റെ ആദ്യ ദിനം രണ്ടും മൂന്നും സെക്ഷൻ അനുഗ്രഹമായി നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന രണ്ടാം സെക്ഷന്റെ ആദ്യ ഭാഗത്ത് ഡോ. ജെപസൺ മാലയിൽ ക്ലാസ് നയിച്ചു. ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ ആത്മീയ പോർക്കളത്തിൽ വിരുതിനായി മുന്നേറുവാനുള്ള ഉൾക്കാഴ്ച നമുക്ക് ഉണ്ടായിരിക്കണം എന്നും പരാജയത്തെ ഭയപ്പെടാതെ ജയാളിയായി ആകുവാൻ മുന്നേറണം, അതിനു നമ്മുടെ ഉള്ളിൽ ഉള്ള ദുഷ്ട ചിന്തകളെയും, പ്രലോഭനങ്ങളെയും കീഴടക്കി ജയിച്ചാൽ മാത്രമേ കായിക രംഗത്ത് മത്സരാർത്തി വിജയം നേടുന്നതുപോലെ നമുക്കും വിജയം പ്രാപിക്കാൻ പറ്റുകയുള്ളു. അവരാണ് പൂർണ്ണ ജയം പ്രാപിക്കുന്നത്. മാനുഷിക വികാരം അറിയാതെ മൃഗീയ സ്വഭാവം നയിക്കുന്നവരായി മാറുന്നു നമ്മുടെ സമൂഹമെന്നും ഡോ. ജെസ്‌പിൻ ഓർമ്മിപ്പിച്ചു.
തുടർന്ന് സി.എ. മുൻ പ്രസിഡന്റ് ആയിരുന്ന റവ. പ്രഭ ടി. തങ്കച്ചൻ പ്രസംഗിച്ചു. ജീവിതത്തിൽ പലതിലും പരാജയപ്പെട്ടെങ്കിൽ അതിനു കാരണം പരിശുദ്ധാമാവുമായുള്ള ബന്ധത്തിൽ നിന്നും അന്യപ്പെട്ടു പോയതാണ് എന്നു റോമർ 8: 13 ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. ജഡത്തിലുള്ള പാപത്തെ അനുസരിച്ചു ജീവിച്ചാൽ അതേ പാപത്താൽ നാം മരിക്കണ്ടി വരും. എന്നാൽ പരിശുദ്ധാത്മാവിൽ ശരീരത്തിന്റെ പ്രവർത്തികളെ നയിച്ചാൽ ജീവിതത്തിൽ പൂർണജയം പ്രാപിക്കാം എന്നും നമ്മുടെ ശരീരങ്ങളെ ദൈവത്തിന്റെ ആലയമായി കാത്തു സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോയാൽ ബലഹീനതയിൽ തുണ ആയി പരിശുദ്ധാത്മാവ് വിജയത്തിലേക്ക് നായിക്കുമെന്നും അതിനായി യുവജനങ്ങൾ തയ്യാറാകട്ടെ എന്നും അവർ ചൂണ്ടിക്കാട്ടി. മലയാളം ഡിസ്ട്രിക്ട് സി.എ. പ്രസിഡന്റ് പാസ്റ്റർ സാം യൂ. ഇളമ്പൽ അധ്യക്ഷത വഹിച്ചു. മുന്നാം സെക്ഷൻ വൈകിട്ട് ആറുമണിക്ക് ആരംഭിച്ചു. പാസ്റ്റർ ഷിബു അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായ റവ. ഡോ. ഐസക്ക് വി. മാത്യു, റവ. ഏ. രാജൻ എന്നിവർ സന്ദേശം നൽകി.

Download Our Android App | iOS App

ഈ കാലഘട്ടത്തിന്ന് വിജയികളെ ആണ് ആവശ്യം. തോൽക്കുന്നവരെ ആരും ഇഷ്ടപ്പെടുന്നില്ല. ജയത്തിന്‌ കഠിനാധ്വാനാം അനിവാര്യമാണ്. എതിരാളിയെ തോല്പിക്കുന്നവരാണ് ജയാളി. എതിരാളി നമ്മളെക്കാൾ ശക്തനായൽ നാം പരാജിതരാകും. ശക്തി ആർജിച്ചുകൊണ്ട് ശത്രുവിനെ നേരിട്ടാൽ ശൗലിനെ തോൽപ്പിച്ച ദാവീദിനെ പോലെ നമുക്കും ജയം പ്രാപിക്കാം. പൂർണജയം പ്രാപിക്കേണ്ടതിന് ദൈവ ശക്തി ആണ് ആവശ്യം. സ്വയത്തിൽ നിന്നുള്ള ശക്തി ത്യജിച്ചുകൊണ്ട് ദൈവാത്മാവിൽ നാം വിശുദ്ധരായങ്കിൽ മാത്രമേ പൂർണജയം പ്രാപിക്കാൻ സാധിക്കു എന്ന്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷാർ റവ. ഏ. രാജൻ പിസ്താവിച്ചു.

post watermark60x60

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക് വി. മാത്യു ക്ലാസ്സ് രൂപേനെ പുതു ചിന്തകൾ സന്ദേശമായി പകർന്നു. ഒരു ആത്മീയ വ്യക്തി ജീവിതത്തിൽ പൂർണജയം പ്രാപിക്കണം എങ്കിൽ സമയം വേർതിരിച്ചിരുന്ന് ആരാധിക്കണം, ശ്രദ്ധിക്കണം, പ്രാർത്ഥിക്കണം, ശക്തി പ്രാപിക്കണം. അതു ദൈവ സന്നിധിയിൽ ഏകാഗ്രതയോടെ ഇരിക്കുമ്പോൾ മാത്രമേ സാധിക്കു. അവർ ദൈവം ശബ്ദം ശ്രീവിക്കുവാൻ ഇടയായി തീരും. അവർക്കെ പുതിയ സന്ദേശം ദൈവത്തിൽ നിന്നു പ്രാപിക്കുവൻ പറ്റുകയുള്ളു. ദൈവം നമ്മോട് സംസാരിക്കുവാൻ വരുമ്പോൾ നാം ശ്രവിക്കുവാൻ തയ്യാറാകണം. അപ്പോൾ ഏത് പാപം ആണ് ഉപേക്ഷിക്കണ്ടത്, എവിടെ ആണ് ശക്തി പ്രാപിക്കേണ്ടത് എന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ചൂണ്ടിക്കാണിക്കും. അതനുസരിച്ചു ഒരു യോദ്ധാവിനെ പോലെ മുന്നേറിയാൽ പൂർണ ജയം പ്രാപിച്ചു വിജയപദത്തിൽ എത്തിച്ചേരുവാൻ ഇടയാകും എന്നും ഒപ്പം അലസതയും ഉപേക്ഷിച്ചാൽ ലക്ഷ്യപ്രാപ്തിയിലേക്ക് ദൈവം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്നുള്ള പ്രാർത്ഥനയോടെ ഒന്നാം ദിന സമ്മേളനം അവസാനിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...