എ.ജി. യുവജന ക്യാമ്പ് ‘ഹുപ്പർനിക്കാവോ – 2019’നു കുട്ടിക്കാനത്ത് തുടക്കമായി

ഷാജി ആലുവിള

കുട്ടിക്കാനം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി.ഏ. ക്യാമ്പ് ഇന്നു രാവിലെ 11 മണിക്ക് ആരംഭിച്ചു. ഇടുക്കി ജില്ലയിൽ, സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ അതി മനോഹരമായി പച്ച വിരിച്ചു നിൽക്കുന്നതും കോടമഞ്ഞിനാൽ ആവരണം ചെയ്ത് തണുപ്പുകൊണ്ട് കുളിർമ്മ പകരുന്നതുമായ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിൽ ഒരുക്കിയ വിശാലമായ സ്ഥലത്താണ് ക്യാംമ്പിനു വേദി ഒരുക്കിയിരിക്കുന്നത്. ഉൽഘാടന സമ്മേളനത്തിന് സാം പി. ലൂക്കോസ് അധ്യക്ഷത വഹിച്ചു. ആത്മ നിറവിലുള്ള സംഗീത ശുശ്രൂഷ യുവജനങ്ങളെ ആത്മനിറവിലേക്ക് നയിച്ചു. ഒന്നായ് ഡിസ്ട്രിക്ട് സി.എ. സെക്രട്ടറി പാസ്റ്റർ അരുൺ കുമാർ ക്യാംപസിൽ ക്യാമ്പിനെത്തിയവരെ സ്വാഗതം ചെയ്തു. ഓട്ടം തികക്കുന്ന ഓട്ടക്കാരയി ഓട്ടത്തിൽ വിരുത് പ്രാപിക്കാൻ യുവജനങ്ങൾ പിശാചിനോട് എതിർത്തുനിന്ന് പൂർണ ബാലത്തോടെ സകലത്തെയും കീഴടക്കുന്നവർ ആയിരിക്കണം എന്നു പാസ്റ്റർ അരുൺ ഓർമ്മിപ്പിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ. ടി.വി. പൗലോസ് സമ്മേളനം ഉത്ഘാടനം ചെയ്തു. സകലത്തെയും കീഴടക്കുന്നവർ ജയിക്കുന്നവർ ആകുന്നു. ജയിക്കുന്നവർക്കുള്ള വാഗ്ദത്തം വിവിധ നിലകളിൽ ദൈവം പ്രതിഫലമായി കൊടുക്കുമ്പോൾ ജയിക്കുന്നവരായി നാം അവിടെ കാണണം. അതിന് നാം പൂർണ ജയാളികൾ ആകണം, ലക്ഷ്യപ്രാപ്തിയിലേക്ക് ഉള്ള പ്രയാണത്തിൽ പ്രതി സന്ധികളെ അതി ജീവിച്ചു നാം മുന്നേറണം. ജഡീക, ഭൗതിക, ആത്മീയം സ്വർഗീയം ആയിരിക്കരുത് നമ്മുടേ ലക്ഷ്യം , യേശുവിനെ നേടി നിത്യതയിൽ എത്തുന്നതായിരിക്കണം. അതിൽ നിന്നും വ്യതിചലിപ്പിക്കുവാൻ അനേക ശക്തി തടസമായി വരുന്നതിനെ ആണ് നാം ജയിക്കേണ്ടത്. അവിടെയാണ് നമ്മുടെ പൂർണ ജയം. തോൽക്കുന്നതിനുള്ള ന്യായീകരണം കൊടുക്കാതെ ജയത്തിൻ ഭേരി മുഴക്കി യുവജനങ്ങളെ- മുന്നേറുക എന്നു ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

തീം പ്രസന്റേഷൻ പാസ്റ്റർ ഷിൻസ് നേര്യമംഗലം നിർവഹിച്ചു. ആത്മ മണ്ഡലത്തിൽ ജയാളിയാകുക, സ്വഭാവത്തിലെ രൂപീകരണം, വിശ്വാസ ജീവിതത്തിലെ സൽസ്വഭാവ വിജയം, എന്നിവയിൽ എങ്ങനെ നമുക്ക് മുന്നേറാം എന്നതായിരിക്കണം ഈ സെമിനാറുകളുടെ ലക്ഷ്യം എന്നു പാസ്റ്റർ ഷിൻസ് അനുസമരിച്ചു. സണ്ണി ഇലഞ്ഞിമറ്റം, റവ. സി.വി.ഏബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. മുഖ്യാതിഥി റവ. ജോർജ്ജ്. പി. ചാക്കോ ആദ്യ സെക്ഷനിൽ റോമർ: 6: 6 ; 8: 37 നെ ആസ്പദമാക്കി “നാം എങ്ങനെ സകലത്തിലും ജയം പ്രാപിക്കാം “(“more than conquerors,-Hupernikao”) എന്ന വിഷയത്തെ കുറിച്ചു വിശകലനം ചെയ്തു. നാം എങ്ങനെ ശരീരത്തിൽ ഉള്ള ജഡ സ്വഭാവത്തെ അതിജീവിച്ചു ജീവിക്കാം എന്നും, പാപത്തിനു വിധേയപ്പെട്ട ശരീരത്തെ എപ്രകാരം അതിൽ നിന്നും മോചിതം ആക്കാം എന്നും ശക്തമായി ശ്രദ്ധയിൽ പ്പെടുത്തി. ലൈംഗീക വാഞ്ച പാപത്തിനു വഴി ആക്കാതെ ശരീരത്തെ ജീവനും വിശുദ്ധിയിലും കാത്തു സൂക്ഷിക്കണം. ലൈംഗീക വിക്ജ്ഞാന പാപ്പരത്വം യുവതലമുറകളെ മാത്രമല്ല മറ്റനേകരെ വഴി തെറ്റിച്ച് വിശുദ്ധിയിൽ നിന്നും തകിടം മറിക്കുന്നു. അതിനാൽ ആവശ്യമായ ബോധവൽക്കരണം തലമുറകൾക്ക് കൊടുക്കേണ്ട ഒരു കാലത്തിലാണ് നാം എത്തിയിരിക്കുന്നത്. പാപത്തിലേക്ക് വഴി തിരിച്ചു വിടുന്ന കാമ സ്വഭാവത്തെ ഇന്ദ്രീയ ജയം കൊണ്ട് ജയിച്ചാൽ പാപം വാഴുന്ന ഭൗമീക ശരീരത്തെ വിശുദ്ധിയിൽ നയിക്കാം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രസ്‌ബിറ്റർമാർ, പാസറ്റർമാർ, മുൻ സി.എ. ഭാരവാഹികൾ, നൂറുകണക്കിന് യുവജനങ്ങൾ തിരുവനുംന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളിൽ നിന്നും എത്തിച്ചേർന്നു കൊണ്ടിരിക്കുന്നു. മികച്ച താമസ സൗകര്യം, ഇഷ്ടാനുസരണം രുചികരമായ ഭക്ഷണം എന്നിവ സംഘാടകാർ ഈ സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നു. ഹാർവസ്റ്റ് ചാനലിനൊപ്പം ക്രൈസ്തവ എഴുത്തുപുരയും തത്സമയ സംപ്രേഷണം ചെയ്യുന്നു. ഡിസ്ട്രിക്ട് സി.ഏ പ്രസിഡന്റ് റവ. സാം യൂ. ഇളമ്പലിനൊപ്പം കമ്മറ്റി അംഗങ്ങളും നേതൃത്വം വഹിക്കുന്നു. അനേക ക്രിസ്തീയ യുവജന പ്രസ്ഥാനത്തിന്റെ മുൻ നിര പ്രവർത്തകനായ ജിനു വർഗീസ്സ്‌ (പത്തനാപുരം) ക്യാമ്പ് ജനറൽ കോർഡിനേറ്റർ ആണ്. സന്തോഷ് വാഴയിൽ, ജോവൽ ജ്യുവൽ, ജോർജ്ജ് ടോം, പാസ്റ്റർ സാം റോബിൻസൺ, എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നു. ഇന്ന് മുതൽ 12 വ്യാഴം ഉച്ച വരെ ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.