ഏ.ജി. സൺഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി രണ്ടാം ഘട്ട സെമിനാർ തുവയൂരിൽ

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൻസലിന്റെ കീഴിലുള്ള എല്ലാ സൺഡേസ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഏകദിന സെമിനാറിന്റെ രണ്ടാം ഘട്ടം നടത്തുന്നു. സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് തുവായൂർ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് അടൂർ സെക്ഷൻ പ്രസ്‌ബിറ്റർ റവ. ജോസ് ടി. ജോർജ്ജ് സമ്മേളനം ഉൽഘാടനം ചെയ്യും. തിരുവനന്തപുരം, കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് ആഗസ്റ്റ് 28ന് ദക്ഷിണ മേഖലക്കുള്ള സെമിനാർ ഒന്നാം ഘട്ടമായി നടന്നത്. ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് (മാവേലിക്കര) അധ്യക്ഷത വഹിക്കും. സണ്ടേസ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി ബാബു ജോയി സ്വാഗതം അറിയിക്കും.

പക്വതയും ആത്മസമർപ്പണവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ക്രൈസ്തവ സമൂഹത്തിനു സൺഡേസ്കൂളിലൂടെ മാത്രമെ സാധിക്കു. സണ്ടേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും ആണ് സഭയുടെ നാളത്തെ നട്ടെല്ല്. അതിനുവേണ്ടിയുള്ള പരിശീലനം ആയിട്ടാണ് ഈ സെമിനാറുകൾ സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സെക്ഷനിൽ വിദ്യാർത്ഥികൾക്ക് കൗതുകപരവും ഇമ്പകരവുമായ നിലയിൽ ഇവാ. ജോൺ ജേക്കബ്, സൗമ്യ ജെറിൻ എന്നീ അധ്യാപകർ ക്ലാസുകൾ നയിക്കും. ആകർഷണീയമായ നിലയിലുള്ള മാജിക് ഷോ, പാപ്പിറ്റ് ഷോ, കുട്ടികളുടെ മറ്റ്‌ കലാപരിപാടികൾ എന്നിവ ഈ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗാന ശുശ്രൂഷക്ക് പാസ്റ്റർ റെജി പുനലൂർ നേതൃത്വം വഹിക്കും. സമാപന സന്ദേശം റവ. സജിമോൻ ബേബി (കൊട്ടാരക്കര) നൽകും. സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ട്രഷാർ ശ്രീ . ബിജു ഡാനിയേൽ (എറണാകുളം) നന്ദി അറിയിക്കും. മധ്യമേഖലയിൽ നിന്നും ഏകദേശം 350 അധ്യാപക വിദ്യാർഥികളെ യാണ് ഈ സെമിനാറിലേക്ക് സംഘാടകർ പ്രതീക്ഷിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like