അഭിമുഖം: പെന്തക്കോസ്ത് സഭയുടെ മിഷൻ പ്രവർത്തനങ്ങൾ പ്രശംസനീയം; ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ആഷേര്‍ മാത്യു & റിബിന്‍ തിരുവല്ല

വേറിട്ടതും മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതുമായ നിലപാടുകൾ സധൈര്യം സ്വീകരിക്കുന്നതുകൊണ്ട് മലയാളി സമൂഹത്തിന് മത- സഭാ വ്യത്യാസങ്ങൾ കൂടാതെ സ്വീകാര്യനായ വ്യക്തിയാണ് കൂറിലോസ് തിരുമേനി. അടുത്തറിയുന്നവർ സ്നേഹത്തോടെ ‘തീരം തിരുമേനി’എന്നും വിളിക്കാറുണ്ട്. ‘തീരം’ സന്ദർശിച്ചാൽ തിരുമേനിയെ പറ്റി ഒരു വിശേഷണവും കൂടാതെ അടുത്ത് അറിയാൻ സാധിക്കും. ക്രൈസ്തവ എഴുത്തുപുര വേണ്ടി കൂറിലോസ് തിരുമേനി ചില നിമിഷങ്ങൾ മനസ്സുതുറക്കുന്നു.

വേറിട്ടതും മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതുമായ നിലപാടുകൾ സധൈര്യം സ്വീകരിക്കുന്നതുകൊണ്ട് മലയാളി സമൂഹത്തിന് മത- സഭാ വ്യത്യാസങ്ങൾ കൂടാതെ സ്വീകാര്യനായ വ്യക്തിയാണ് കൂറിലോസ് തിരുമേനി. അടുത്തറിയുന്നവർ സ്നേഹത്തോടെ ‘തീരം തിരുമേനി’എന്നും വിളിക്കാറുണ്ട്. ‘തീരം’ സന്ദർശിച്ചാൽ തിരുമേനിയെ പറ്റി ഒരു വിശേഷണവും കൂടാതെ അടുത്ത് അറിയാൻ സാധിക്കും.
ക്രൈസ്തവ എഴുത്തുപുര വേണ്ടി കൂറിലോസ് തിരുമേനി ചില നിമിഷങ്ങൾ മനസ്സുതുറക്കുന്നു.

സമീപകാലത്തെ ചർച്ചകളിൽ ‘ചർച്ച് ബിൽ’ നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ ചർച്ച് ബില്ലിനെ തിരുമേനി എങ്ങനെ നോക്കിക്കാണുന്നു?

ഈ ചർച്ച് ബില്ലിനെ തുടക്കത്തിൽ തന്നെ സ്വാഗതം ചെയ്ത ഒരു വ്യക്തിയാണ് ഞാൻ. എല്ലാ ക്രൈസ്തവ സഭകളുടെയും സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണം എന്ന ചിന്തയാണ് എനിക്കുള്ളത്. പല സഭകൾക്കും വ്യക്തമായ കണക്കോ ഓഡിറ്റിംഗോ ഇല്ല. അതുകൊണ്ടുതന്നെ എന്നെ അഴിമതികളും വസ്തു കുംഭകോണങ്ങളും മറ്റും നടക്കുവാനുള്ള സാധ്യതകളും കൂടുതലാണ്. സാധാരണക്കാരുടെയും വിശ്വാസികളുടെയും പണം ദുർവ്യയം ചെയ്യരുത്. അതിനൊരു പരിഹാരമായാണ് ചർച്ച് ബില്ലിനെ ഞാൻ കാണുന്നത്. അത് മാത്രമല്ല ജനാധിപത്യപരവും ധാർമികവുമായ ഒരു ഉത്തരവാദിത്വം കൂടിയാണിത്. ചർച്ച് ബില്ലിനെ എതിർക്കുന്നവർ എന്തുകൊണ്ട് അങ്ങനെ നിലപാടെടുക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. മടിയിൽ കനമുള്ളവന് പേടിച്ചാൽ മതിയാകുമല്ലോ.

കേന്ദ്ര ഗവൺമെൻറ് മതപരിവർത്തന നിരോധന നിയമം പാസ്സാക്കുവാൻ പോകുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് എങ്ങനെ ക്രൈസ്തവ സമൂഹത്തെ ബാധിക്കും?

അങ്ങനെയൊരു ബില്ല് പാസാക്കുകയാണെങ്കിൽ അത് വലിയ ഒരു ദുരന്തം ആയിരിക്കും സമ്മാനിക്കുക. പല സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങൾ വന്നുകഴിഞ്ഞു. ആരാധന സ്വാതന്ത്ര്യം അല്ലെങ്കിൽ വിശ്വാസ സ്വാതന്ത്ര്യം തടയുക എന്ന് പറയുന്നത് ഭരണഘടനയുടെ ലംഘനമാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതം മാറുവാനും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യ നിഷേധമാവും ഈ നീക്കത്തിലൂടെ നടക്കുക. എന്നാൽ പണം കൊടുത്തു മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾ നിയമക്കൾ വഴിയെ നേരിടുകയാണ് ചെയ്യേണ്ടത്.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ഒരാവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്. അതിനെപ്പറ്റിയുള്ള അഭിപ്രായം എന്താണ്?

പ്രത്യേക അജണ്ടയുടെ ഭാഗമായിട്ട് ഇതുപോലെയുള്ള നടപടി വരാനാണ് സാധ്യത. മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാകും ഇത്. ക്രൈസ്തവ സഭകൾക്കും മറ്റു സമൂഹങ്ങൾക്കും അവരുടേതായ വ്യത്യസ്തതകളും നിയമങ്ങളും ആചാരങ്ങളും ഉണ്ട്. എന്നാൽ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതിനെ ഞാൻ നോക്കി കാണുന്നത്.

പല ക്രൈസ്തവ സഭകളുടെയും എഫ്.സി.ആർ. എ റദ്ദാക്കുന്നത് ഒരു തുടർ സംഭവം ആയിരിക്കുകയാണ്. എന്താവാം അതിൻറെ കാരണം?

ശരിയാണ് പല സഭകളുടെയും ക്രൈസ്തവ പ്രസ്ഥാനങ്ങളുടേയും എഫ്. സി.ആർ.എ ക്യാൻസൽ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു ‘സിസ്റ്റമാറ്റിക് അജണ്ട’യാണ് എന്ന് സംശയമുണ്ട്. ഈ വിഷയം ന്യൂനപക്ഷ കമ്മീഷനു മുൻപിൽ ഞാനുൾപ്പെടെയുള്ളവർ അവതരിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്താം എന്നാണ് കമ്മീഷൻ പറഞ്ഞിട്ടുള്ളത്. ഞാൻ മുമ്പെ പറഞ്ഞതുപോലെ മതപരിവർത്തനം തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ എന്നും സംശയിക്കുന്നു.

പെന്തക്കോസ്ത് സഭകളുടെ പ്രവർത്തനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്? മതപരിവർത്തനത്തിന് മുന്നിൽനിൽക്കുന്നത് പെന്തക്കോസ്ത് സഭയാണ് എന്നൊരു ഒരു കാഴ്ചപ്പാടുണ്ടല്ലോ..

സുവിശേഷം അറിയിക്കുക എന്നത് സഭയുടെ ദൗത്യമാണ്. നാം സുവിശേഷം അറിയിക്കുമ്പോൾ പരിശുദ്ധാത്മാവ് മനസ്സുകൾ ഇടപെട്ടാണ് വ്യക്തികൾക്ക് മനംമാറ്റം ഉണ്ടാകുന്നത്. അതിന് മുഖാന്തരം സഭയാണ്. സുവിശേഷ പ്രവർത്തനങ്ങൾ സഭയുടെ ദൗത്യമാണ്. വളരെ ആവേശത്തോടെയും തീക്ഷ്ണതയോടെയുമാണ് സുവിശേഷ പ്രവർത്തനങ്ങളിൽ പെന്തക്കോസ്ത് സഭ ഏർപ്പെടുന്നത്. സ്വാഭാവികമായും ഇതിന്റെ ഫലം ഉണ്ടാകുകയും ചെയ്യുന്നു. പെന്തക്കോസ് സമൂഹത്തിൻറെ മിഷൻ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എന്നാൽ എന്നാൽ അത് മറ്റു മതങ്ങളെയും സമൂഹങ്ങളെയും ഇകഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യാതെ ബഹുമാനിച്ചു കൊണ്ട് വേണം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ.

ക്രൈസ്തവ എഴുത്തുപുര എന്ന പ്രസ്ഥാനത്തിന് പ്രവർത്തനങ്ങൾ തിരുമേനി എങ്ങനെ നോക്കിക്കാണുന്നു?

ക്രൈസ്തവ എഴുത്തുപുര യുടെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീ261വും അഭിനന്ദനാർഹവുമാണ്. മാധ്യമങ്ങൾക്ക് വളരെ പ്രസക്തി നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ !! രണ്ടു വശം ഉള്ള നാണയങ്ങൾ പോലെയാണ് മാധ്യമങ്ങൾ. നന്മയും തിന്മയും പ്രവർത്തിക്കാം. നന്മയുള്ള, സുവിശേഷീകരണ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമമാണ് ക്രൈസ്തവ എഴുത്തുപുര എന്നതിൽ സന്തോഷമുണ്ട്. പ്രത്യേകിച്ച് എഴുത്തുപുര ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സർവ്വശക്തൻ നിങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.