പ്രത്യേക പ്രാർത്ഥനയ്ക്കും സഹായത്തിനും

കുമ്പനാട് : സാധാരണ 30 വയസ്സുള്ള സ്ത്രീകളിൽ അപൂർവ്വമായി കണ്ടു വരുന്ന പ്രത്യേക രോഗം ആണ് പാസ്റ്റർ ബ്ലസൻ പി. പൊന്നച്ചന്റെ ഭാര്യ സിസ്റ്റർ ഷീബയ്ക്ക് ഉണ്ടായിരിക്കുന്നത്. ശരീരത്തിലെ ഞരമ്പുകൾക്ക് സ്ഥാന വ്യതിയാനം സംഭവിക്കുകയും, തുടർന്ന് രക്ത ഓട്ടം നിലച്ചു ശരീരത്തിന്റെ ഓരോ ഭാഗങ്ങൾ തളരുകയും ചെയ്യുന്നു. ഈ രോഗത്തിന് മരുന്നില്ല എന്നാണ് പറയുന്നത്. ഇതിനു പ്രതിവിധി ശരീരത്തിലെ രക്തം മുഴുവനും പുറത്തെടുത്ത് പുതിയ രക്തം കയറ്റുക മാത്രമാണ്. ഇതു ഒരു പ്രാവശ്യം ചെയ്യുന്നതിന് പതിനായിരം, പന്ത്രണ്ടായിരം രൂപ വേണ്ടി വരും. ഇങ്ങനെ സിസ്റ്റർ ഷീബയ്ക്കു ഏഴു പ്രാവശ്യം ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു. ഏകദേശം നാൽപ്പതിൽ അധികം പേരുടെ രക്തം ഇങ്ങനെ ചെയ്യുന്നതിന് ആവശ്യമാണ്. പ്രിയ കർതൃദാസന്മാരും ദൈവമക്കളും പാസ്റ്റർ ബ്ലസൻ പി. പൊന്നച്ചന്റെ ഭാര്യ സിസ്റ്റർ ഷീബയ്ക്ക് എത്രയും പെട്ടന്ന് പൂർണ്ണ വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കുവാനും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യുവാനും ദൈവ സ്നേഹത്തിൽ അറിയിക്കുന്നു.
അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

post watermark60x60

Blassen P. Ponnachan
Ac : 67282116073
State Bank of India VEMBAYAM BRANCH, IFSC : SBIN0070278
കൂടുതൽ വിവരങ്ങൾ അറിയുവാൻ : Pr. Blessen P. Ponnachen – 9387464752
Pr. Sam P. Ponnachen – 7012309671

-ADVERTISEMENT-

You might also like